Image

മാമിന്റെ ഓണാശംസകള്‍ -ആഘോഷങ്ങളില്‍ മറ്റുള്ളവരേയും ഓര്‍ക്കുക

തോമസ് പി.ആന്റണി Published on 07 September, 2011
മാമിന്റെ ഓണാശംസകള്‍ -ആഘോഷങ്ങളില്‍ മറ്റുള്ളവരേയും ഓര്‍ക്കുക
വാഷിംഗ്ഡണ്‍ : ലോകമെമ്പാടുമുള്ള മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്റ് (മാം)മെംബേഴ്‌സിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും മറ്റെല്ലാ മലയാളികള്‍ക്കും മാം ചെയര്‍മാന്‍ ശ്രീ.തോമസ് പി.ആന്റണിയുടെ ഓണാശംസകള്‍ . പത്തു ദിവസത്തെ മതിമറന്നുള്ള ഈ ആഘോഷം നമ്മെ കഴിഞ്ഞ ഒരു വര്‍ഷത്തെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും മറക്കാനും വരുന്ന വര്‍ഷത്തേക്കു തയ്യാറെടുക്കാനും സഹായിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. എല്ലാത്തിനും ഹേതുഭൂതനായ ജഗദീശ്വരനോടു ഈ ദിവസങ്ങളില്‍ കൂടുതല്‍ നന്ദി പറയാന്‍ മറക്കരുതെയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം ആഘോഷങ്ങളിലെ അനാവശ്യ ചിലവുകളുടെ ഒരു ഭാഗം മാറ്റിവെച്ചു അര്‍ഹതയുള്ള പാവങ്ങളെ സഹായിക്കുവാന്‍ ശ്രീ.ആന്റണി ആഹ്വാനം ചെയ്തു. ഓണത്തിന്റെ വര്‍ണ്ണപ്പകിട്ടേറിയ പല പരിപാടികളില്‍ ഒന്നായ ഓണത്തല്ലിന്റെ "തല്ലു" മാത്രം കൈമുതലായി കൊണ്ടുനടക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ അതല്‍പ്പം കുറച്ച് പൊതുജനനന്മയ്ക്കായി കൂടുതല്‍ സമയം കണ്ടെത്തണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
മാമിന്റെ ഓണാശംസകള്‍ -ആഘോഷങ്ങളില്‍ മറ്റുള്ളവരേയും ഓര്‍ക്കുകമാമിന്റെ ഓണാശംസകള്‍ -ആഘോഷങ്ങളില്‍ മറ്റുള്ളവരേയും ഓര്‍ക്കുകമാമിന്റെ ഓണാശംസകള്‍ -ആഘോഷങ്ങളില്‍ മറ്റുള്ളവരേയും ഓര്‍ക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക