Image

കുഞ്ചാക്കോ ബോബനും ബിജു മേനോനും എതിരേ കേസ്‌

Published on 23 January, 2013
കുഞ്ചാക്കോ ബോബനും ബിജു മേനോനും എതിരേ കേസ്‌
ചങ്ങനാശേരി: പൗരോഹിത്യത്തെയും വിശുദ്ധ കുര്‍ബാനയേയും കുമ്പസാരത്തെയും അവഹേളിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി നല്‍കിയ കേസില്‍ നടന്മാരായ കുഞ്ചാക്കോ ബോബനും ബിജു മേനോനും എതിരേ കേസ്‌ എടുക്കാന്‍ കോടതി ഉത്തരവിട്ടു. യൂത്ത്‌ ഫ്രണ്‌ട്‌ -എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ബോബന്‍ തെക്കേല്‍ ആണ്‌ ഹര്‍ജി നല്‍കിയത്‌.

റോമന്‍സ്‌ എന്ന മലയാള ചിത്രത്തില്‍ പൗരോഹിത്യത്തെയും വിശുദ്ധ കുര്‍ബാനയേയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണെന്നു ചങ്ങനാശേരി അതിരൂപതാ പബ്ലിക്‌ റിലേഷന്‍സ്‌- ജാഗ്രതാസമിതി യോഗം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ സിനിമയ്‌ക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ ഫ്രണ്‌ട്‌ -എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ബോബന്‍ തെക്കേല്‍ ആണ്‌ കോടതിയെ സമീപിച്ചത്‌.

ചിത്രത്തിന്റെ സംവിധായകനായ ബോബന്‍ സാമുവേല്‍, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നിര്‍മാതാക്കളായ അരുണ്‍ ഘോഷ്‌, ബിജോയ്‌ ചന്ദ്രന്‍, തിരക്കഥാകൃത്ത്‌ വൈ.വി.രാജേഷ്‌ എന്നിവര്‍ക്കുമെതിരെ കേസ്‌ എടുക്കണമെന്ന്‌ ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.
കുഞ്ചാക്കോ ബോബനും ബിജു മേനോനും എതിരേ കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക