Image

ബ്രിസ്ബനില്‍ 'ഗ്ലോറിയ 2013' ജനുവരി 26ന്

Published on 23 January, 2013
ബ്രിസ്ബനില്‍ 'ഗ്ലോറിയ 2013' ജനുവരി 26ന്

ബ്രിസ്‌ബെന്‍: സെന്റ് തോമസ് യാക്കോബായ സിറിയന്‍ പള്ളി നേതൃത്വം നല്‍കുന്ന കരോള്‍ കാര്‍ണിവലും കാലാവിരുന്നും ഉള്‍പ്പെടുന്ന ഗ്ലോറിയ 2013 ജനുവരി 26ന് ബ്രിസ്‌ബെനില്‍ നടക്കും. ബോവന്‍ഹില്‍സ് ആര്‍എന്‍എ ഷോ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിന് കരോള്‍ കാര്‍ണിവലിന് തുടക്കം കുറിക്കും. 

ബ്രിസ്‌ബെനിലെ മുഴുവന്‍ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളും കാര്‍ണിവലില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കരോള്‍ കാര്‍ണിവല്‍ വിജയികള്‍ക്ക് ഗ്ലോറിയ റോളിംഗ് ട്രോഫിയും 1001 ഡോളര്‍ കാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 501 ഡോളര്‍ കാഷ് അവാര്‍ഡ് ലഭിക്കും. 

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഗ്ലോറിയ ട്രോഫിക്കുവേണ്ടിയുള്ള കരോള്‍ കാര്‍ണിവല്‍ മത്സരം നടക്കുമെന്ന് സെന്റ് തോമസ് യാക്കാബോയ പള്ളി ഭാരവാഹികള്‍ അറിയിച്ചു.

തുടര്‍ന്ന് തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കരണം കാന്‍ഡില്‍ ലൈറ്റ് ഡാന്‍സ് എന്നിവയും നടക്കും. പ്രഫഷണല്‍ ടീമുകള്‍ അവതരിപ്പിക്കുന്ന ബോളിവുഡ്, പഞ്ചാബി ബംഗര ഡാന്‍സുകളും മ്യൂസിക് ഫ്യൂഷന്‍ തുടങ്ങിയവയും ഉണ്ടാകും. 

വൈദികര്‍ക്കും വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പുറമെ തെരേസാ ഗംഭാരോ എംപി, ബ്രിസ്‌ബെന്‍ സിറ്റി കൗണ്‍സിലര്‍മാരായ ആഞ്ജലോ ഓവന്‍സ് ടൈയ്‌ലര്‍, വിക്കി ഹവാര്‍ഡ് ആര്‍എന്‍എ ജനറല്‍ മാനേജര്‍ സുജോയ് ഡേ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിബി ജോസഫ് (പ്രസിഡന്റ്) 0422525054, ജിജോ പോള്‍ (സെക്രട്ടറി) 0414413725, പീറ്റര്‍ ലൂക്കോസ് (ട്രസ്റ്റി) 0423 729 714, കോ-ഓര്‍ഡിനേറ്റര്‍മാരായ റോയി മാത്യു 0404617415, സാന്‍ജോ സ്‌കറിയ 0479167888, ഷിബു എല്‍ദോ 0431953553, ജെമ്മി വര്‍ഗീസ് 0422 123 576.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്‌

ബ്രിസ്ബനില്‍ 'ഗ്ലോറിയ 2013' ജനുവരി 26ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക