Image

ഡല്‍ഹി ലൈഗീകപീഡനം, നഃസ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി (ഏബ്രഹാം തെക്കേമുറി)

Published on 22 January, 2013
ഡല്‍ഹി ലൈഗീകപീഡനം, നഃസ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി (ഏബ്രഹാം തെക്കേമുറി)
ഇന്ത്യയുടെ തലസ്‌ഥാന നഗരിയില്‍ ഒരു പെണ്‍കുട്ടി അതിനീചമാം വിധം ലൈംഗീകപീഡനത്തില്‍ കൊല്ലപ്പെട്ടു. ലഹരിയുടെ ക്രൂരഭാവമോ, പെണ്‍കുട്ടിയുടെ വസ്‌ത്രധാരണത്തിന്റെ പോരായ്‌മയോ, പാതിരാവില്‍ പെരുവഴിയില്‍ സ്‌ത്രീസ്വാതന്ത്ര്യം അവള്‍ പരീക്‌ഷിച്ചതോ എന്തുമാകട്ടെ, മൃഗം ചെയ്യാത്ത പ്രവൃത്തി മനുഷ്യന്‍ ചെയ്‌കയും മാധ്യമങ്ങള്‍ അതിനെ മൃഗീയമെന്ന്‌ വിളിക്കയും ചെയ്‌തു. ഇത്തരമൊന്ന്‌ മൃഗങ്ങളുടെ ഇടയില്‍ സംഭവിച്ചാല്‍ മൃഗമീഡിയ അതിനെ വിശേഷിപ്പിക്കുന്നത്‌ `മനുഷത്വപരമായ ഒരു കുലപാതക'മെന്നായിരിക്കും. അതായത്‌ മനുഷ്യന്‍ മാത്രമാണ്‌ ഈ അഖിലാണ്ഡഘടാഹത്തില്‍ ഇണയെ ഉപദ്രവിക്കുന്നത്‌. കൊല്ലുന്നത്‌. സൃഷ്‌ടിപരമായ വിശകലനങ്ങളിലേക്ക്‌ കടക്കുന്നില്ല.

ജനങ്ങളുടെ പ്രതികരണശക്‌തിയും ഒപ്പം നിലവിലുള്ള രാഷ്‌ട്രീയവക്രതയോടുള്ള പ്രതിഫലനവുമാണ്‌ വിലയിരുത്തേണ്ടത്‌.

ഒരു രാഷ്‌ട്രീയപാര്‍ട്ടികളുടേതുമല്ലാതെ ഒരു വലിയ പൊതുജനമുന്നേറ്റം സമരഭാവത്തില്‍ ഡല്‍ഹി കണ്ടു. (യുവജനങ്ങള്‍ രാഷ്‌ട്രിയക്കാരെ വെറുക്കുന്നുവെന്നതിന്റെ തെളിവ്‌).

മതത്തിന്റെ പഠിപ്പിക്കല്‍ എന്താണെന്നറിയാത്ത മതാധിപന്മാര്‍ വിചിത്രമായ അഭിപ്രായം പറഞ്ഞു.

ഭാരതസ്‌ത്രീ വീട്ടിലിരുന്നു ഭര്‍ത്താവിനെ നോക്കണമെന്നും, കുറ്റകൃത്യങ്ങള്‍ക്ക്‌ കഠിനശിക്‌ഷയുള്ള ഗള്‍ഫ്‌നാടുകളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇല്ലെന്നും, പാപികളോട്‌ ക്‌ഷമിക്കണമെന്നുമൊക്കെ ജനം കേട്ടു. എന്നാല്‍ ഇന്നത്തെ വാര്‍ത്ത `ഡല്‍ഹി കൂട്ടമാനഭംഗം വിചാരണ നീളുന്നു.' ഹാ എന്തു കഷ്‌ടം? `നീതിബോധമില്ലാത്ത നീതിപീഠം'.

ഇനിയും സാംസ്‌കാരികവും മതപരവുമായ പഠിപ്പിക്കലിലേക്ക്‌ എത്തിനോക്കിയാല്‍ മതഗ്രന്‌ഥങ്ങളിലൂടെ പ്രാകൃതമനുഷ്യന്‍ തുടങ്ങി അത്യാധുനികരായവര്‍ക്കും ഇനി വരുന്ന തലമുറകള്‍ക്കുമായി ഒരു കുടുംബക്രമവും കീഴ്‌പെടലുകളും കാണാം.

എന്നാല്‍ മനുഷ്യഭാവനയുടെ ദുരൂഹത, ബോധത്തിന്റെ സങ്കീര്‍ണ്ണത, ജീവിതത്തില്‍ അബോധമനസ്‌ വഹിക്കുന്ന പങ്ക്‌ ഇവകളെപ്പറ്റി പരിജ്‌ഞാനമില്ലാതെ മതഗ്രന്‌ഥങ്ങളോട്‌ കടുത്ത അമര്‍ഷം ഉള്ളവരും അതോടൊപ്പം മതവിശ്വാസിയായിരിക്കുകയും ചെയ്യുന്നവരാണ്‌ ഇന്നധികവും. മതഗ്രന്‌ഥങ്ങളുടെ ശിക്‌ഷണമില്ലാതെ പുതുമകളെ പുല്‍കുന്നവര്‍ ഭ്രമാത്‌മകമായ അന്തരീക്‌ഷത്തിലേക്ക്‌ വഴുതിവീഴുകയാണ്‌. കാരണമില്ലാത്ത ദഃഖത്തെ പേറി നാഗരികതയുടെ വ്യഗ്രതകളില്‍ ചരിത്രദര്‍ശനമില്ലാത്ത വിപ്‌ളവകാരികള്‍. ആയതിനാല്‍

`പിതാരക്‌ഷതി കൗമാരേ

ഭര്‍ത്തൃ രക്‌ഷതി യൗവനേ

പുത്രാ രക്‌ഷതി വാര്‍ദ്‌ധ്യക്യേ

നഃ സ്‌ത്രീ സ്വാതന്ത്രമര്‍ഹതി'

എന്ന നീതിസാര ശ്‌ളോകം ഇന്ന്‌ എല്ലായ്‌പ്പോഴും വികലമായി വ്യാഖ്യാനിക്കപ്പെടുകയാണ്‌. മോശയും വ്യാസനും മൃഗീയമായ സംഭോഗക്രമത്തില്‍ നിന്ന്‌ അതായത്‌ ഗര്‍ഭിണിയെയും, മുലകുടിപ്പിക്കുന്നവരെയും, ആര്‍ത്തവത്തിലായിരിക്കുന്നവളെപ്പോലും പിടിച്ച്‌ ശക്‌തനായ പുരുഷന്‍ കാമാസക്‌തി തീര്‍ുക്കുന്ന പതിതാവസ്‌ഥയില്‍ നിന്നും സ്‌ത്രീയെ ഉയര്‍ത്തി , ഇതു ചെയ്യുന്നവനെ അശുദ്‌ധനെന്ന്‌ മുദ്രകുത്തുകയും, ഇത്തരക്കാരനെ കൊന്നുകളകയും ചെയ്യണമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടണ്‍്‌ മഹത്വമേറിയ കുടുംബവ്യവസ്‌ഥിതിയിലേക്ക്‌ മാനവരാശിയെ നടത്തിയതിന്റെ സാരമാണ്‌ മേലുദ്‌ധരിച്ച ശ്‌ളോകം. ജീവിതത്തിന്റെ സമസ്‌തവിധ ഉത്തരവാദിത്വങ്ങളും അതായത്‌ ധനസമ്പാദനം തുടങ്ങി എല്ലാവിധത്തിലുമുള്ള സംരക്‌ഷണവും പുരുഷന്റെമേല്‍ ഭരമേല്‌പിക്കുകയും കൗമാരം, യൗവനം, വാര്‍ദ്‌ധ്യക്യം എന്നീ എല്ലാഅവസ്‌ഥകളിലും സ്‌ത്രീയെ പുരുഷന്മാരില്‍ നിന്ന്‌ പുരുഷന്മാര്‍ തന്നെ കാത്തുപരിപാലിക്കുന്ന ശ്രേഷ്‌ടമേറിയ പദവിയിലാക്കി മക്കളെ പ്രസവിച്ച്‌ അനുഗ്രഹം നേടാനുള്ള ആശിര്‍വാദമാണ്‌ സ്‌ത്രീയ്‌ക്ക്‌ നല്‍കിയത്‌.

ഇത്തരമൊരു വ്യവസ്‌ഥിതിയിലേക്ക്‌ സ്‌ത്രീയെ ഉയര്‍ത്തിക്കൊണ്‍ണ്ടുവന്ന്‌ പരിപാവനമായ ഒരു സിംഹാസനത്തില്‍ `വീടിനു പൊന്‍മണി വിളക്കും, തറവാടിനു നിധിയുമായ കുടുംബിനി?യാക്കിയത്‌ മതങ്ങളാണ്‌. അങ്ങനെയാണ്‌ `അമ്മ' എന്ന പദം വ്യക്‌തിയുടെ സൃഷ്‌ടികര്‍ത്താവും, അതോടൊപ്പം ദേഹധാരിയായ ജീവാത്‌മാവിന്‌ (ദേഹി) സ്‌ഥലകാലം നിര്‍മ്മിച്ച ഭവനമാകുന്നത്‌.

`കൗമാരത്തില്‍ പിതാവും, യൗവനത്തില്‍ ഭര്‍ത്താവും, വാര്‍ദ്‌ധ്യക്യത്തില്‍ പുത്രന്മാരും സ്‌ത്രീയെ സംരക്‌ഷിക്കേണ്‍ണ്ടതാണ്‌ എന്നതാണ്‌ മേലുദ്‌ധരിച്ച ഈ ശ്‌ളോകത്തിന്റെ അര്‍ത്‌ഥം. സ്‌ത്രീ ഒരുകാലത്തും പുരുഷന്റെ ലൈംഗീകകളിപ്പാട്ടം ആകരുതെന്നും, അനാഥയായിത്തീരരുതെന്നുമുള്ള ദിവ്യദര്‍ശനമാണിത്‌. `നഃസ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നതിന്‌ സ്‌ത്രീ അടിമയാണ്‌ എന്നൊരു വ്യാഖ്യാനമേയിതിലില്ല. ബൈബിളിലും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഈ പ്രഖ്യാപനമുണ്ടുണ്‍്‌.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അപ്പന്റെ വീട്ടില്‍ കന്യകയായി പാര്‍ക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിനു യഹോവ മോശയോടു കല്‌പിച്ച ചട്ടങ്ങള്‍ ഇവ തന്നേ. ( സംഖ്യ:30: 316)

മനുഷ്യന്‍ ദൈവത്തിന്റെ സന്തതികളും , പുരുഷന്‍ ദൈവത്തോളവും, സ്‌ത്രീ പുരുഷനോളവും വളരുകയും അങ്ങനെ സന്തതിപരമ്പരകളിലൂടെ തുടരുന്ന നിത്യതയുടെ ദിവ്യപ്രകാശമാണ്‌ ദൈവീക പ്രമാണങ്ങളിലൂടെ നിലനില്‍ക്കുന്നത്‌.

സ്‌ത്രീയോടുള്ള മോഹം പുരുഷന്റെ ദൗര്‍ബല്യമാണെന്നും മോഹത്തോടുള്ള നോട്ടത്തില്‍ തന്നെ അവനില്‍ ശാരീരികശാസ്‌ത്രപ്രകാരം ചില ഹോര്‍മോണുകള്‍ ഉല്‌പാദിപ്പിക്കപ്പെടുന്നുവെന്നും പരിസരബോധം പോലും ഇത്തരം പ്രവര്‍ത്തനത്താല്‍ നഷ്‌ടപ്പെടുന്നുവെന്നതും ഒരു ശാസ്‌ത്രസത്യം മാത്രമാണ്‌. മതഗ്രന്‌ഥങ്ങളില്‍ വളരെ ശക്‌തമായി ഈ പ്രതിഭാസത്തെ വിലയിരുത്തുകയും ആരാധനാകര്‍മ്മത്തില്‍ നിന്ന്‌ സ്‌ത്രീയെ വിലക്കുന്ന പ്രമാണം ഉണ്‍ണ്ടാകയും ചെയ്‌തു.ഇതു പുരുഷ മേധാവിത്വമല്ല.

`ഇന്ദ്രിയജയം' എന്ന തലക്കെട്ടിലാണ്‌ ഈ വിഷയം കാണുന്നത്‌. മനുഷ്യന്റെ പ്രകൃതിയില്‍ സത്വം, രജസ്‌, തമസ്‌ എന്ന മൂന്നു ഗുണങ്ങള്‍ തമ്മില്‍ പോരാട്ടമുണ്ടുണ്‍്‌ എന്ന തത്വം ഭഗവത്‌ഗീതയില്‍ `ബുദ്‌ധിയോഗ'ത്തില്‍ വിശദീകരിക്കുന്നു. ഇന്ദ്രിയങ്ങളുടെ വിഷയബന്‌ധം വിവേകബുദ്‌ധികളേപ്പോലും ക്‌ഷോഭിപ്പിച്ച്‌ ബലാല്‌ക്കാരം ചെയ്യിക്കുന്നു. ഭോഗവിഷയങ്ങളില്‍ ഏകാഗ്രത, അതില്‍നിന്ന്‌ അഭിരുചിയും ആശയും. ആശ സാധിക്കാത്തപ്പോള്‍ ക്രോധം, ക്രോധത്തില്‍ നിന്ന്‌ വ്യാമോഹം, ഓര്‍മക്കേട്‌, ബുദ്‌ധിനാശം. മനസ്‌ വിഷയാസക്‌തമായ ഇന്ദ്രിയങ്ങളെ അനുഗമിക്കുന്നിടത്ത്‌ കൊടുംകാറ്റിലകപ്പെട്ട കപ്പല്‍പോലെ ആത്‌മബുദ്‌ധി ഉലഞ്ഞുപോകുന്നു. (2: 6068).

വിഷയവസ്‌തുക്കള്‍ ഇന്ദ്രിയങ്ങളെ വിധേയമാക്കുന്നു. ഇന്ദ്രിയങ്ങള്‍ മനസിനെയും. മനസ്‌ ബുദ്‌ധിയെ പതറിക്കുന്നു. ബുദ്‌ധി വിഷയാസക്‌തമാകുന്നതു മൂലം ആത്‌മനാശം.

ബൈബിളില്‍ ഉടനീളം ആത്‌മാവും ജഡവും തമ്മിലുള്ള പോരാട്ടം ഒരു പ്രത്യയശാസ്‌ത്രമായി രൂപപ്പെട്ടിട്ടുണ്‍്‌. `മോഹം ഗര്‍ഭം ധരിച്ചിട്ട്‌ പാപത്തെ പ്രസവിക്കുന്നു. പാപം മുഴുത്തിട്ട്‌ മരണത്തെ പെറുന്നു.' (യാക്കോബ്‌ 1:15.)

`നിങ്ങളില്‍ ശണ്‌ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്‌ഛകളില്‍ നിന്നല്ലയോ?' (യാക്കോബ്‌: 4:13).

`ഉള്ളം കൊണ്ടണ്‍്‌ ഞാന്‍ ദൈവത്തിന്റെ നിയമങ്ങളില്‍ രസിക്കുന്നു. എങ്കിലും എന്റെ ബുദ്‌ധിയുടെ പ്രമാണത്തോട്‌ പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു. അത്‌ എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ ബദ്‌ധനാക്കിക്കളയുന്നു. അങ്ങനെ ഞാന്‍ തന്നെ ബുദ്‌ധികൊണ്ട്‌ ദൈവത്തിന്റെ പ്രമാണത്തേയും ജഡംകൊണ്ടണ്‍്‌ പാപത്തിന്റെ പ്രമാണത്തേയും സേവിക്കുന്നു.' (റോമ: 7: 2225).

ക്രിസ്‌തീയസമീപനമനുസരിച്ച്‌ ആത്‌മസംയമനമോ, ആത്‌മജ്‌ഞാനമോ കൊണ്ട്‌ പ്രശ്‌നത്തിനു പരിഹാരമുണ്‍ാകുന്നില്ല. സ്വാഭാവിക മനുഷ്യത്വത്തിനു പുറത്തുനിന്ന്‌ മനുഷ്യനെ അഭിമുഖീകരിക്കുന്ന ഈശ്വരകൃപയ്‌ക്ക്‌ മാത്രമേ മരണത്തിനധീനമായ ശരീരത്തിന്റെ മോഹങ്ങളില്‍ നിന്ന്‌ വിടുവിക്കാനാവു. ബൈബിളിള്‍ ശലമോനാണ്‌ ഈ വിഷയത്തെപ്പറ്റി ഏറെ എഴുതിയത്‌.

`നീ ദൈവപരിജ്‌ഞാനവും യഹോവഭക്‌തിയും സംഗ്രഹിച്ചാല്‍ അതു നിന്നെ പരസ്‌ത്രീയുടെ കൈയില്‍ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്‌ത്രീയുടെ വശത്തു നിന്നും വിടുവിക്കും. അവള്‍ തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ അടുക്കല്‍ ചെല്ലുന്ന ഒരുത്തനും മടങ്ങി വരുന്നില്ല. ജീവന്റെ പാതകളെ പ്രാപിക്കുന്നുമില്ല.' (സദൃ: 2: 1619).

ആത്‌മനിയന്ത്രണം കൊണ്ടണ്‍്‌ തടയാവുന്നതല്ല അനുകൂലസാഹചര്യങ്ങളിലുള്ള ലൈംഗീകചോദന. അനുകൂലസാഹചര്യം ഒഴിവാക്കുക എന്നതു മാത്രമാണ്‌ ഇക്കാര്യത്തില്‍ ഏറ്റവും മികച്ച ആത്‌മനിയന്ത്രണം. എല്ലാ മതങ്ങളുടെയും ലൈംഗീകപരമായ കാഴ്‌ചപ്പാട്‌ ഒരേ ധ്രുവത്തിലേക്കായിരുന്നു. ആത്‌മജ്‌ഞാനികളുടെ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന പ്രലോഭനങ്ങള്‍ ഉണ്‍ണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങളില്‍ കൂടി ദൈവീക ശ്രശൂഷയില്‍ പുരുഷമേധാവിത്വം ഉണ്ടണ്‍ാകുകയും സ്‌ത്രീയെ അകറ്റിനിര്‍ത്തുകയും ചെയ്‌തു.

പ്രാചീനകാലംമുതല്‍ തന്നെ അതായത്‌ മനുഷ്യന്‍ വസ്‌ത്രധാരണം തുടങ്ങിയകാലം മുതല്‍ സ്‌ത്രീയുടെയും പുരുഷന്റെയും വസ്‌ത്രധാരണത്തില്‍ വ്യത്യാസമുണ്‍ണ്ടായി. അതിനുമുമ്പുതന്നെ സ്‌ത്രീ അവളുടെ മുടി മുന്നിലേക്കിട്ട്‌ മാറിടം മറച്ചിരുന്നുവെന്നാണ്‌ സങ്കല്‍പ്പം. ചരിത്രകാലത്തില്‍ വസ്‌ത്രധാരണത്തെക്കുറിച്ചുപോലും മോശ യിസ്രായേലിനു വിധിയെഴുതി. `സ്‌ത്രീയുടെ വസ്‌ത്രം പുരുഷനും പുരുഷന്റെ വസ്‌ത്രം സ്‌ത്രീയും ധരിക്കരുത്‌. അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവക്ക്‌ വെറുപ്പ്‌ ആകുന്നു' (ആവ: 22: 4). വസ്‌ത്രങ്ങള്‍ മാറിധരിച്ചുകൊണ്ടണ്‍്‌ നഗ്‌നതാ പ്രദര്‍ശനമോ, നപുംസകരൂപമോ ആകരുതെന്ന്‌ വിവക്‌ഷ.

ഇസ്‌ളാമിന്റെ വരവിനു മുമ്പുതന്നേ അറേബ്യയില്‍ സ്‌ത്രീകള്‍ മൂടുപടം ഇട്ടിരുന്നു. `സ്‌ത്രീകളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നത്‌ പുരുഷന്മാരില്‍ ലൈംഗീകവികാരം ഉണരുന്നതിന്‌ ഇടയാക്കും എന്നതുകൊണ്ടണ്‍്‌ ആരോഗ്യകരമായ ഒരു സാമൂഹിക ജീവിതത്തിന്‌ സ്‌ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നതാണ്‌ ഇന്നും ഇസ്‌ളാം മതത്തിന്റെ പഠിപ്പിക്കല്‍.

എബ്രായ, യഹൂദപാരമ്പര്യങ്ങളിലും ഈ ചിന്തതന്നെയാണ്‌. ഇന്ത്യയുടെ ദേശീയവസ്‌ത്രം സാരിയായതിന്റെ പിന്നിലെ ഐതീഹ്യം കൗരവസദസില്‍ നടന്ന `പാഞ്ചാലീ വസ്‌ത്രാക്‌ഷേപം' ആണ്‌. എത്ര അഴിച്ചിട്ടും തീരാത്ത വസ്‌ത്രത്തിന്റെയും നഗ്‌നതാബോധത്തിന്റെയും, പാതിവൃത്യത്തിന്റെയും പ്രതീകമാണ്‌ സാരി.

ബുദ്‌ധമതം പഠിപ്പിച്ചിരുന്നത്‌ പുരുഷന്റെ ലൈംഗീക ആകര്‍ഷണം സ്‌ത്രീയുടെ നിതംബവും മാറിടവും ആകയാല്‍ അത്‌ വസ്‌ത്രാധിവസ്‌ത്രങ്ങളാല്‍ മൂടണമെന്നാണ്‌. ചൈന, ടിബറ്റ്‌, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങി ദക്‌ഷിണേന്ത്യയിലെല്ലാം ആദിമവേഷങ്ങള്‍ പരസ്‌പര സാദൃശ്യമുള്ളതായിരുന്നു.കേരളനസ്രാണി സ്‌ത്രീകള്‍ പുറകോട്ട്‌ വാലിട്ട്‌ മു്‌ണ്ട്‌ (കച്ചമുറി) ഉടുക്കുകയും ചട്ടയ്‌ക്കുമേല്‍ കവണിയണിയുകയും ചെയ്‌തിരുന്നത്‌ ഈ ബുദ്‌ധമതപാരമ്പര്യത്തില്‍ നിന്നാണ്‌.

എന്നാല്‍ കാലക്രമത്തില്‍ വിമോചനാധിഷ്‌ഠിതമായ ഈശ്വരദര്‍ശനത്തിന്റെ മൂല്യങ്ങളെ , തന്നില്‍ നിന്നന്യമായ ഏതോ മൂര്‍ത്തികളെ കാര്യസാദ്‌ധ്യത്തിനായി പ്രീണിപ്പിച്ചു നിര്‍ത്തുന്നതിലധിഷ്‌ഠമായ ആരാധനാവാദം, മനുഷ്യന്റെ യൂഥവാസനയുടെ വികലരൂപമായ സ്‌ഥാപനവത്‌ക്കരണം, ശുഷ്‌കപാണ്ഡിത്യത്തിന്റെ ജീര്‍ണ്ണരൂപമായ സിദ്‌ധാന്തവാദം എന്നീ പ്രവണതകള്‍ വിഴുങ്ങി.

ഇങ്ങനെ മതങ്ങള്‍ക്കുള്ളില്‍ കടന്നുകൂടിയ വിവിധത്വങ്ങളെ നോക്കി കുഴപ്പം പിടിച്ച ചിന്തയുടെ ദുരാശകളാല്‍ ആവാഹിക്കപ്പെട്ട കഥാപാത്രങ്ങള്‍ ഇന്ന്‌ മനുഷ്യനെ സംശയത്തിന്റെ പാതയിലേക്ക്‌ വഴി നടത്തുന്നു. സ്‌ത്രീ പുരുഷസമത്വം വിളമ്പി ഇണകള്‍ തമ്മില്‍ തല്ലുന്നു. ഇങ്ങനെ ആണ്‌ ആണിനോടും പെണ്ണ്‌ പെണ്ണിനോടും അവലക്‌ഷണമായത്‌ പ്രവര്‍ത്തിച്ച്‌ നപു:സകലോകം സ്‌ഥാപിതമായിക്കൊണ്ടിരിക്കുന്നു. നപുംസകത്തില്‍ സഹോദരനും സഹോദരിയുമില്ലാതാവുന്നു.ബലഹീനമായതിനെ ബലമുള്ളത്‌ കീഴ്‌പെടുത്തുന്നു.
ഡല്‍ഹി ലൈഗീകപീഡനം, നഃസ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക