Image

ലക്കി സ്റ്റാര്‍; ഭാഗ്യാനേഷിയായി ജയറാം

Published on 24 January, 2013
ലക്കി സ്റ്റാര്‍; ഭാഗ്യാനേഷിയായി ജയറാം
ദീപു അന്തിക്കാട്‌ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ ജയറാം ഭാഗ്യാനേഷിയായി എത്തുന്നു. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ ജയറാമിനെ കൂടാതെ മുകേഷ്‌, രചന, മാമുക്കോയ, ടി.ജി. രവി, നന്ദകിഷോര്‍, ജയപ്രകാശ്‌ കുളൂര്‍, മോഹന്‍, എസ്‌.പി. ശ്രീകുമാര്‍, വിനോദിനി, അമ്മു രാമചന്ദ്രന്‍, മാസ്റ്റര്‍ വിരേജ്‌ തുടങ്ങിയവരാണ്‌ ലക്കി സ്റ്റാറിലെ മറ്റു താരങ്ങള്‍.

രഞ്‌ജിത്തിന്‌ തീവ്രമായ ഒരൊറ്റ മോഹമേയുള്ളു. പണക്കാരനാകണം. സുഖമായി ജീവിക്കണം. സന്തോഷിക്കണം. പണമുണ്‌ടാക്കി കോടീശ്വരനാകാനുള്ള എളുപ്പമാര്‍ഗങ്ങള്‍ ആലോചിച്ച്‌ എടുത്ത തീരുമാനങ്ങള്‍ രണെ്‌ടണ്ണമായിരുന്നു. ഒന്നു ലോട്ടറി ടിക്കറ്റെടുക്കുക. രണ്‌ട്‌ സിനിമയില്‍ അഭിനയിച്ച്‌ താരമായി കോടികള്‍ സമ്പാദിക്കുക.

ലോട്ടറികള്‍ പതിവായി എടുക്കാറുണെ്‌ടങ്കില്‍ നഷ്‌ടങ്ങളുടെ കഥയേ പറയാനുള്ളു. അതുകൊണ്‌ട്‌ ഇനി സഹിക്കാന്‍ പറ്റാത്തതിനാല്‍ ചെന്നൈയിലേക്ക്‌ യാത്ര തിരിച്ചു. ഭാഗ്യം പരീക്ഷിച്ച്‌ സിനിമാരംഗത്തെത്തിയ രഞ്‌ജിത്തിന്‌ കടുത്ത പ്രതിസന്ധികളാണ്‌ നേരിട്ടത്‌. പക്ഷേ, ഒരു ഗുണമുണ്‌ടായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ജാനകിയെ പരിചയപ്പെട്ടു. സൗഹൃദമായി, പ്രണയമായി, തുടര്‍ന്ന്‌ ഇരുവരും വിവാഹിതരുമായി.

അതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. ലോട്ടറി ടിക്കറ്റുകള്‍ എടുത്തുകൊണേ്‌ടയിരിക്കുന്നു. എന്നിട്ടും ഗുണമൊന്നുമുണ്‌ടാവില്ല. ഇനി എന്താണ്‌ മാര്‍ഗമെന്ന്‌ ചിന്തിച്ചു തലപുകയുന്ന നേരത്താണ്‌ ഗര്‍ഭപാത്രം വാടകയ്‌ക്ക്‌ കൊടുക്കുന്നതിനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌. നല്ല പ്രതിഫലം കിട്ടുമെന്നാണ്‌ സംസാരം. രഞ്‌ജിത്ത്‌ ഭാര്യ ജാനകിയെ നോക്കി.

അങ്ങനെയാണ്‌ രഞ്‌ജിത്തും ഭാര്യ ജാനകിയും ഡോക്‌ടര്‍ ജോസഫ്‌ ചിറ്റിലപ്പള്ളിയുടെ മുന്നിലെത്തിയത്‌. വന്ധ്യതാ നിവാരണ ചികിത്സകനായ ഡോക്‌ടര്‍ ജോസഫ്‌ മറ്റുള്ളവരെ സന്തോഷിപ്പിച്ച്‌ കാര്യങ്ങള്‍ കാണുന്ന വ്യക്തിയാണ്‌. രഞ്‌ജിത്തിന്റെ വരവിന്റെ ഉദ്ദേശ്യം ഡോക്‌ടറെ സന്തോഷിപ്പിച്ചു. ഡോക്‌ടര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുത്തു.

പ്രതീക്ഷിക്കാത്ത പ്രതിഫലം കിട്ടുമെന്നറിഞ്ഞപ്പോള്‍ രഞ്‌ജിത്തും ജാനകിയും രണ്‌ടാമത്‌ ആലോചിക്കാതെ സമ്മതിച്ചു. പക്ഷേ, അവര്‍ അകപ്പെട്ടത്‌ ഒരു ഊരാക്കുടുക്കിലായിരുന്നുവെന്ന്‌ അറിയാന്‍ വൈകി. തുടര്‍ന്നുണ്‌ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ്‌ ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ ദൃശ്യവത്‌കരിക്കപ്പെട്ടത്‌. -എ.എസ്‌. ദിനേശ്‌
ലക്കി സ്റ്റാര്‍; ഭാഗ്യാനേഷിയായി ജയറാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക