Image

ഡല്‍ഹി സ്‌ഫോടനം: 20 അംഗ എന്‍ഐഎ സംഘം അന്വേഷിക്കും

Published on 07 September, 2011
ഡല്‍ഹി സ്‌ഫോടനം: 20 അംഗ എന്‍ഐഎ സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതി വളപ്പില്‍ ബുധനാഴ്ച രാവിലെയുണ്ടായ സ്‌ഫോടനം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ 20 അംഗ സംഘം അന്വേഷിക്കുമെന്ന് എന്‍ഐഎ ചീഫ് എസ്.സി സിന്‍ഹ പറഞ്ഞു. സ്‌ഫോടനസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവ വിശദമായി പരിശോധിച്ച് വരികയാണെന്നും സിന്‍ഹ പറഞ്ഞു.

ഡിഐജി മുകേഷ് സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിതീഷ് കുമാര്‍ ഐ.പി.എസ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ഇവര്‍ക്ക് പുറമെ ഒരു പൊലീസ് സൂപ്രണ്ടും രണ്ട് അഡീഷണല്‍ പൊലീസ് സൂപ്രണ്ടുമാരും രണ്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരും നാല് ഇന്‍സ്‌പെക്ടര്‍മാരും ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഭിച്ച ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമിയുടെ ഇ-മെയില്‍ സന്ദേശത്തിന്റെ ആധികാരികത പരിശോധിച്ച് വരികയാണെന്നും അടുത്തിടെയുണ്ടായ മുംബൈ സ്‌ഫോടനത്തില്‍ ഹുജിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ സന്ദേശം ഗൗരവമായിട്ടാണ് കാണുന്നതെന്നും സിന്‍ഹ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക