Image

സ്‌ഫോടനം: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

Published on 07 September, 2011
സ്‌ഫോടനം: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഇന്ന്‌ രാവിലെ ഡല്‍ഹി ഹൈക്കോടതിക്കു പുറത്തുണ്ടായ സ്‌ഫോടനത്തിലെ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രങ്ങള്‍ പൊലീസ്‌ പുറത്തുവിട്ടു. 26,50 വയസു തോന്നിക്കുന്ന രണ്ടുപേരുടെ ചിത്രമാണ്‌ വൈകിട്ടോടെ ഡല്‍ഹി പൊലീസ്‌ പുറത്തുവിട്ടത്‌.

ഇതിനിടെ ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തെ പല നഗരങ്ങളിലും സുരക്ഷ ശക്‌തമാക്കി. മുംബൈയിലെ എല്ലാ കോടതികള്‍ക്കു സമീപവും വന്‍ പൊലീസ്‌ സന്നാഹത്തെ വിന്യസിച്ചു.

ഉത്തര്‍ പ്രദേശില്‍ അലഹബാദ്‌ ഹൈക്കോടതിയിലും മറ്റു ജില്ലാ കോടതികളിലും സുരക്ഷ ശക്‌തമാക്കി. ആവശ്യം വന്നാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ജാഗ്രത പുലര്‍ത്തണമെന്ന്‌ സര്‍ക്കാര്‍ പൊലീസ്‌ സേനയ്‌ക്കു നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും, ബസ്‌ സ്റ്റാന്‍ഡുകളും പ്രത്യേക സുരക്ഷാ സംവിധാനങ്ങല്‍ ഏര്‍പ്പെടുത്തി.
സ്‌ഫോടനം: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക