Image

പ്രകൃതിവിരുദ്ധമെന്നാല്‍ (ജോണ്‍മാത്യു)

Published on 25 January, 2013
പ്രകൃതിവിരുദ്ധമെന്നാല്‍ (ജോണ്‍മാത്യു)
വിശ്വാസം, മതം, പാരമ്പര്യം മുതലായ വിഷയങ്ങളെപ്പറ്റി എഴതുന്നത്‌ അത്ര എളുപ്പമല്ല, നിത്യസത്യമായി ചിലതൊക്കെ വിശ്വസിക്കുകയും, അതിനെതിരായി സംഭവിക്കുന്നതെല്ലാം ദൈവനിന്ദയായിട്ടോ തങ്ങളുടെ മൗലീക സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായിട്ടോ ഒരു വലിയ വിഭാഗം ജനം കരുതുന്ന ലോകത്തില്‍.

എഴുത്തുകാര്‍ അതതുകാലങ്ങളില്‍ വിവാദമുളവാക്കുന്ന പ്രശ്‌നങ്ങള്‍ കറെയെങ്കിലും ചര്‍ച്ച ചെയ്യാതെ പേകുന്നതും നന്നല്ല. കണ്ടില്ലെന്ന്‌ നടിക്കാം, ഇതൊന്നും നമ്മെ സ്‌പര്‍ശക്കുന്നതല്ലെന്നും വേണമെങ്കില്‍ പറയാം.

ഇത്രയും എഴുതിയത്‌ വാഷിംഗ്‌ടണ്‍ ഡി.സിയിള്ള നാഷണല്‍ കത്തീഡ്രലില്‍ വിവാഹം എന്ന കര്‍മ്മത്തിന്‌ അര്‍ത്ഥവ്യാപ്‌തി നല്‌കാന്‍ തീരുമാനിച്ചത്‌ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചതുകൊണ്ടാണ്‌. ഒരു രാഷ്‌ട്രത്തിന്റെ ആത്‌മീകആചാരങ്ങളുടെ ആകത്തുകയായ ദേവാലയം, നമുക്കെല്ലാം ഒറ്റനോട്ടത്തില്‍ അംഗീകരിക്കാന്‍ ബുദ്ധിമൂട്ടുള്ള ആചാരങ്ങള്‍ സ്വീകരിക്കുന്നത്‌ ഇത്രയുംനാള്‍ അധികമാളുകളും വിശ്വസിക്കുകയും മാറ്റമില്ലെന്ന്‌ കണക്കാക്കുകയും ചെയ്‌തതിനൊക്കെ കടകവിരുദ്ധമല്ലേ.

അമേരിക്കയിലെ പൊതു സമൂഹം സ്വവര്‍ഗ്‌ഗ സഹവാസത്തെയും വിവാഹത്തെയും ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞു. ഇനിയും തര്‍ക്കമുണ്ടായിരുന്നത്‌ നിയമപരമായ പ്രാബല്യവും തുടര്‍ച്ചാവകാശവും വേണോ എന്നതു മാത്രമായിരുന്നു. അതിന്‌ ചില സംസ്‌ഥാനങ്ങള്‍ അംഗീകാരവും കൊടുത്തു.

ഇതിനിടെയാണ്‌ സ്വവര്‍ഗ്ഗവിവാഹം എന്ന ആശയം ദൈവശാസ്‌ത്രപരമായി എവിടെ നില്‌ക്കുന്നു എന്ന വിഷയംകൂടി ചിന്തിക്കേണ്ടത്‌. ഇതുവരെയും നമ്മള്‍ മനസിലാക്കിയിരുന്നതോ പഠിപ്പിക്കപ്പെട്ടതോ ആയ പ്രകൃതിവിരുദ്ധതയും ദൈവശാസ്‌ത്രപരവും മാത്രമല്ല ഇത്‌. മാറിവരുന്ന സമൂഹങ്ങളിലെ മാനുഷിക ബന്‌ധങ്ങള്‍ക്കൂടി കണക്കിലെടുത്തുവേണം ഇനിയും തത്വങ്ങള്‍ നിര്‍വചിക്കേണ്ടതെന്ന ചിന്തയും ഉയര്‍ന്നുവന്നു.

നാഷണല്‍ കത്തീഡലിന്റെ പുതിയ നയം പരമ്പരാഗതമായ വിവാഹചാരങ്ങള്‍ക്ക്‌ ഉപരിയായി സ്വവര്‍ഗ്ഗമോ നപുംസകമോആയ ഇണകളുടെ കൂടിച്ചേരലുകളും അനുഗ്രഹിക്കപ്പെടാം എന്നതാണ്‌. ഏതാനും വരികളില്‍ഒതുങ്ങി ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വിഷയമല്ല ഇത്‌.

ദേശീയതലത്തിലുള്ള ആഘോഷങ്ങള്‍ക്ക്‌ വേദിയൊരുക്കുന്നത്‌ എപ്പിസ്‌ക്കോപ്പല്‍ സഭക്കാരുടെവകയായ ഈ നാഷണല്‍ കത്തീഡ്രലിലാണ്‌. ആഗോളതലത്തില്‍ വ്യാപകവും വേരുകളുമുള്ള ആഗ്ലിക്കന്‍ സഭയുടെ അമേരിക്കയിലെ സ്വതന്ത്രശാഖയാണ്‌ എപ്പിസ്‌ക്കോപ്പല്‍ വിഭാഗം. ഇവിടെയുള്ള മുഖ്യധാരാ പ്രൊട്ടസ്‌റ്റന്റ്‌ സഭകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ഈ എപ്പിസ്‌ക്കോപ്പല്‍സഭയുമാണ്‌. ഈ മുഖ്യധാരയിലുള്ള മറ്റ്‌ സഭകള്‍ മെതഡിസ്‌റ്റ്‌, ലൂഥറന്‍, കോണ്‍ഗ്രിഗേഷന്‍ മുതലായവയും. വേദശസ്‌ത്രപരമായി ഇതിനോട്‌ ചേര്‍ന്നുപോകുന്ന ഭാരതീയമായവ ഉത്തരദക്ഷിണേന്ത്യാ സഭകളും.

ഈ സഭകള്‍ക്കുള്ള പ്രത്യേക നയപരമായ തീരുമാനങ്ങള്‍ എടുക്കാനള്ള സ്വാതന്ത്ര്യമാണ്‌. അതായത്‌ ഭരണത്തിലും ആചാരങ്ങളിലും ഡയോസിസുകള്‍ തികച്ചും സ്വതന്ത്രമാണ്‌, ചിലപ്പാള്‍ ഇടവകളും. അത്‌ ദൈവശാസ്‌പ്രരമായ വിഷയങ്ങളിലേക്കും വ്യാപിക്കും. ഈ സഭകളെല്ലാംതന്നെ സാമൂഹകവിഷയങ്ങളില്‍ ഏറെ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നുമുണ്ട്‌. കാര്യമായ മേല്‍ക്കോയ്‌മകള്‍, പ്രത്യേകിച്ച്‌ വൈദേശികമായവ, ഒന്നുംതന്നെ ഈ സഭകള്‍ക്ക്‌ ഇല്ലെന്ന്‌ സാരം. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ്‌ മേല്‍പ്പറഞ്ഞ സഭകള്‍ സ്‌ത്രീ പൗരോഹിത്വത്തിനുള്ള വിലക്ക്‌ നീക്കിയത്‌. ഈ ഒരൊറ്റ വിഷയത്തില്‍തന്നെ മുഖ്യധാരാപ്രൊട്ടസ്‌റ്റന്റ്‌ സഭകള്‍ മറ്റുള്ള പാരമ്പര്യസഭകളില്‍നിന്ന്‌്‌ വേറിട്ടുനില്‌ക്കുന്നു. ഇത്‌ ഇന്ത്യയില്‍പ്പോലും പല ഡയോസിസുകളും അംഗീകരിച്ചും കഴിഞ്ഞു. ഈ വിഭാഗങ്ങളുടെ സ്വാതന്ത്ര്യബോധവും സമൂഹിക പ്രതിബദ്ധതയും, ഭൗതീകമായ ദരിദ്രരോട്‌ മാത്രമല്ല മാനസികമായ അശരണരോടും, കൂടാതെ പ്രകൃതിയോടുമുള്ള സമീപനവും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌്‌. ഈ പുരോഗമന ചിന്തയുടെ വെളിച്ചത്തിലാണ്‌ മനുഷ്യബന്‌ധങ്ങളെ കാണേണ്ടുന്നത്‌.

അപ്പോള്‍ പ്രകൃതി വിരുദ്ധം എന്നു പറഞ്ഞാല്‍ എന്താണ്‌ബ പ്രകൃതയില്‍ സ്വഭാവികമായി സംഭവിക്കുന്നതിന്‌ വിപരീതമായി നീങ്ങുന്നതല്ലേ. അതായത്‌ പ്രകൃതി നിശ്‌ചയിച്ചിട്ടുള്ള, പ്രകൃതിയില്‍ സംഭവിച്ചിട്ടുള്ള, അതുമല്ലെങ്കില്‍ ദൈവംസൃഷ്‌ടിച്ചതിനെ നിഷേധിക്കുന്നതാണ്‌ പ്രകൃതി വിരുദ്ധം. സൃഷ്‌ടികള്‍ എല്ലാം ഒരേ അച്ചില്‍ വാര്‍ത്തതുപോലെയല്ല, അല്ലെങ്കില്‍ ഒരുപോലെയല്ല സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌്‌. ഇവര്‍ക്ക്‌ ജീവത്തിന്റെ അടിസ്‌ഥാനപരവും ന്യായവുമായ അവകാശങ്ങള്‍ നിഷേധിക്കുന്നത്‌ ശരിയാണോബ

നമ്മുടെ പഴയ നാട്ടിന്‍പുറങ്ങളിലേക്ക്‌ പോകാം അവിടൊരു ഭ്രാന്തന്‍ ഉണ്ടയിരുന്നു, തടിയോട്‌ചേര്‍ത്ത്‌ ചങ്ങലക്കിട്ട്‌ കിടത്തിയിരിക്കുന്ന ഭ്രാന്തന്‍. ഒരുമുടന്തന്‍ ഉണ്ടായിരുന്നു. ഒരു കുരുടന്‍ ഉണ്ടായിരുന്നു. ചില ഷണ്‌ഡന്മാരും ഉണ്ടായിരുന്നു. ഭാഗികമായി മാനസികദൗര്‍ബല്യമുള്ളവര്‍ വേറെയും. ഇവരെയെല്ലാം സമൂഹം തങ്ങളിലെ അധികപ്പറ്റായി കണക്കാക്കി. മുടന്തനെ ചട്ടുകാലനെന്നും കുരുടനെ കണ്ണുപൊട്ടനെന്നും പ്രസവിക്കാത്ത സ്‌ത്രീയെ മച്ചിയെന്നും വിളിക്കാന്‍ ചിലര്‍ക്ക്‌ എന്ത്‌ സന്തോഷമായിരുന്നു. മനസിലേക്ക്‌ വരുന്ന പ്രശ്‌നങ്ങളെ അപഗ്രഥിക്കാന്‍ കഴിവില്ലാത്തവരെ, മനസിന്റെ അസ്വസ്‌തകളെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വേഗം കോപിഷ്‌ഠരാകുന്നവരെ, ഉഗ്രപാപികളുടെ പട്ടികയിലാണ്‌ പെടുത്തിയിരുന്നത്‌. വന്നുഭവിച്ച വൈകല്യങ്ങളെ ഉള്ളിലൊതുക്കി ഒറ്റക്ക്‌ ജീവിക്കുകയല്ലാതെ ഇവര്‍ക്കെല്ലാം മറ്റെന്തായിരുന്നു മാര്‍ഗ്‌ഗം. ജീവിതത്തില്‍ വിജയിച്ചവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാക്കാണ്‌ (വളര്‍ത്തുദോഷം).

സര്‍വ്വസൃഷടികളിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്ന ദൈവീകത നിര്‍വചിക്കാന്‍ ചുരുക്കം ചിലരെങ്കിലും സ്വാതന്ത്ര്യം എടുത്തു. അതിനെ നമുക്കറിയാവുന്ന ഭാഷയില്‍ ലിബറലിസം എന്നുവേണമെങ്കില്‍ വിളിച്ചോളൂ. പൂര്‍ണ്ണതയിലെത്തി എന്ന്‌ അഹങ്കരിക്കുന്ന ചിലര്‍ ദൈവത്തിന്റെ സ്വന്തമായ ചിലതിനെയും വികൃതസൃഷ്‌്‌ടികളാണെന്ന്‌ വിധിയെഴുതുന്നു. ലൈംഗീകമായ വ്യത്യസ്‌ത രൂപപ്പെടലുകള്‍, മനസിലും ശരീരത്തിലും ഉണ്ടാകുന്ന വൈവിധ്യങ്ങള്‍, ചെകുത്താന്റെ പ്രവര്‍ത്തിയായി മുദ്രയടിക്കപ്പെടുന്നു. ലൈംഗീകതതന്നെയാണ്‌ ശ്രേഷ്‌ഠപാപം എന്ന കാഴ്‌ച്ചപ്പാടിന്റെ ചിന്താഗതിയില്‍ ബലിയായിത്തീര്‍ന്നവര്‍ക്ക്‌ കണക്കില്ല, ഷണ്‌ഡന്മാരാക്കപ്പെട്ടവര്‍ക്കും.

തങ്ങള്‍ക്ക്‌ പ്രകൃതി സമ്മാനിച്ച വൈവിധ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട്‌ അനുഗ്രഹം തേടിവരുന്നവര്‍ക്ക്‌ യാഥാസ്‌ഥിതിക മതങ്ങളുടെ ചട്ടക്കൂടുകള്‍ നീതിനിഷേധിക്കുമ്പോള്‍ പ്രതീകാത്‌്‌മായി ശരണംപ്രതീക്ഷിക്കാവുന്ന ഈ ദേശീയദേവാലയത്തിന്റെ തീരുമാനം ഒരു പുതിയ കാല്‍വെയ്‌പുതന്നെ. പട്ടിലും പൊന്നിലും പൊതിഞ്ഞ, സൃഷകളില്‍ ഊനമില്ലാത്തതെന്ന ഔദ്ധ്യതയോടെ വരുന്നവരുടെ പൊങ്ങച്ചങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കൂട്ടുനില്‌ക്കുന്ന (ദൈവീകതയെ) സാക്ഷാല്‍ ജഗദീശ്വരന്‍തന്നെ അവഗണിക്കും, തീര്‍ച്ച.
പ്രകൃതിവിരുദ്ധമെന്നാല്‍ (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക