Image

ലോസ്‌ആഞ്ചലസില്‍ ഒരുമയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 10-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2011
ലോസ്‌ആഞ്ചലസില്‍ ഒരുമയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 10-ന്‌
ലോസ്‌ആഞ്ചലസ്‌: ഒരുമയുടെ ആഭിമുഖ്യത്തില്‍ തിരുവോണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌ ശനിയാഴ്‌ച മുന്നുമുതല്‍ ലോറാ സ്‌കൂളില്‍ വെച്ച്‌ (1601 W. Broadway, Araheion .CA) നടത്തപ്പെടുന്നു.

ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ വടംവലി മത്സരത്തോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. ലോസ്‌ആഞ്ചലസിലെ വിവിധ മലയാളി ടീമുകള്‍ പങ്കെടുക്കും. വിഭവസസമൃദ്ധമായ ഓണസദ്യ നാലുമണിക്ക്‌ ആരംഭിക്കും. ഓണസദ്യയൊരുക്കുന്നത്‌ മയൂര മലയാളി റെസ്റ്റോറന്റാണ്‌.

തുടര്‍ന്ന്‌ ആറുമണിക്ക്‌ വര്‍ണ്ണപ്പൊലിമയര്‍ന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കും. താലപ്പൊലി, ചെണ്ടമേളം, തിരുവാതിര എന്നിവ അരങ്ങേറും. തുടര്‍ന്ന്‌ സിനിമാറ്റിക്‌ ഡാന്‍സ്‌, സ്‌കിറ്റ്‌, ക്ലാസിക്കല്‍ ഡാന്‍സ്‌ എന്നിവയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സൈമണ്‍ നീലങ്കാവില്‍ (പ്രസിഡന്റ്‌) 562 804 9814, റോബിന്‍ മാത്യൂസ്‌ (സെക്രട്ടറി) 510 921 7823, ശ്രീലാര്‍ പി (ട്രഷറര്‍) 773 326 5312, കുരുവിള ഏബ്രഹാം (വൈസ്‌ പ്രസിഡന്റ്‌) 714 271 7885, സുമ സുരേഷ്‌ (ജോയിന്റ്‌ സെക്രട്ടറി) 714 675 0911.
ലോസ്‌ആഞ്ചലസില്‍ ഒരുമയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 10-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക