Image

സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2011
സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌
ലാസ്‌വേഗസ്‌: മലയാള മണ്ണില്‍ നിന്നും എന്നന്നേയ്‌ക്കുമായി പോയ്‌മറഞ്ഞ സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും ഐശ്വര്യത്തിന്റേയും നാളുകളെ ഓര്‍മ്മപ്പെടുത്തന്നതും, കേരളത്തിന്റെ വിളവെടുപ്പ്‌ ഉത്സവംകൂടിയായ പൊന്നോണം ഫ്രണ്ട്‌സ്‌ ഓഫ്‌ ലാസ്‌വേഗസ്‌ സെപ്‌റ്റംബര്‍ പത്താംതീയതി ശനിയാഴ്‌ച ഉത്സവങ്ങളുടെ നഗരമായ ലാസ്‌വഗസില്‍ വെച്ച്‌ ആഘോഷിക്കും. ഉച്ചകഴിഞ്ഞ 3 മണിക്ക്‌ മെരിലാന്റ്‌ പാര്‍ക്ക്‌ വേയിലുള്ള യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ച്‌ ഹാളിലാണ്‌ മലയാളി കുടുംബങ്ങള്‍ ഓണാഘോഷത്തിനായി ഒത്തുചേരുന്നത്‌.

സംഘടനയുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ ആദ്യഘട്ടത്തില്‍ അരങ്ങേറുന്നതാണ്‌. തുടര്‍ന്ന്‌ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിംഗര്‍ സംഗീതപരിപാടിയില്‍ കൂടി പ്രശസ്‌തിയില്‍ എത്തിയ സോമദാസ്‌ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. സംഗീതനിശയ്‌ക്കുശേഷം കേരളത്തിന്റെ സ്വന്തം രുചികള്‍ നിറഞ്ഞുനില്‍ക്കുന്ന വിഭവങ്ങളുമായി ഓണസദ്യയും ഉണ്ടായിരിക്കും.

പി.ആര്‍.ഒ കൊച്ചുമോന്‍ കോര, കള്‍ച്ചറല്‍ സെക്രട്ടറി ജിസി തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുവാന്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. വത്സാകര്‍മാര്‍ക്കര്‍, ഗിരീഷ്‌ രാമന്‍, ബാബു തങ്കപ്പന്‍, ബിജു തോമസ്‌, ജോണ്‍ ചെറിയാന്‍, സോമനാഥന്‍ പിള്ള, ഗ്രേയ്‌സമ്മ വില്ലി ജോണ്‍ തുടങ്ങിയവര്‍ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതാണ്‌.

ഫ്രണ്‌ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസിന്റെ ഓണാഘോഷങ്ങളില്‍ പങ്കുചേരുവാന്‍ ലാസ്‌വേഗസിലെ എല്ലാ മലയാളി കുടുംബങ്ങളേയും ക്ഷണിക്കുന്നതായി ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളായുടെ സെക്രട്ടറിയും, ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ വില്ലി ജോണ്‍ ജേക്കബ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു തോമസ്‌ (702 372 7592), കൊച്ചുമോന്‍ കോര (702 927 9516), വില്ലി ജോണ്‍ ജേക്കബ്‌ (702 319 1833) എന്നിവരുമായി ബന്ധപ്പെടുക. വില്ലി ജോണ്‍ ജേക്കബ്‌ അറിയിച്ചതാണിത്‌.
സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക