Image

സിഡ്‌നിയില്‍ ശലോം കുടുംബനവീകരണ ധ്യാനം ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍

Published on 28 January, 2013
സിഡ്‌നിയില്‍ ശലോം കുടുംബനവീകരണ ധ്യാനം ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍
സിഡ്‌നി: സിഡ്‌നിയിലെ പാരമറ്റാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് അല്‍ഫോന്‍സ കാത്തലിക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസത്തെ കുടുംബനവീകരണ ധ്യാനം 'ശാലോം കണ്‍വന്‍ഷന്‍' നടത്തപ്പെടുന്നു. ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ തുംഗാസി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന് ശാലോം റിട്രീറ്റ് സെന്ററിലെ ബ്രദര്‍ ബെന്നി പുന്നത്തുറയും ഡോ. ഡി ജോണും നേതൃത്വം നല്‍കും. വൈദികരായ അഗസ്റ്റിന്‍ തറപ്പേല്‍, ജോഷി പറപ്പുള്ളി, ബിജു ജോസഫ് പുത്തന്‍പുര, ജയ്‌സണ്‍ മൂലേരിക്കല്‍, തോമസ് ആലുക്ക എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. 

കേരള കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമമായ ശാലോം ടിവിയിലൂടെ ഇന്ത്യയിലും വിദേശത്തുമായി വിവിധ ധ്യാന പരിപാടികളിലൂടെയും വചനപ്രഘോഷണം നടത്തുന്ന സ്വതന്ത്ര സംഘടനയാണ് ശാലോം മിനിസ്ട്രീസ്. 

വിശ്വാസം, സ്‌നേഹം, പ്രത്യാശ എന്നിവയില്‍ അധിഷ്ഠിതമായ ശാലോം കണ്‍വന്‍ഷന്‍ ദൂതുകളിലൂടെ വ്യക്തികളിലും കുടുംബങ്ങളിലും ക്രിസ്തുവിന്റെ ദിവ്യസമാധാനം നിറയ്ക്കുക എന്‌ന ലക്ഷ്യത്തിലൂടെ നടത്തപ്പെടുന്ന കുടുംബനവീകരണ ധ്യാനത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് www.syromalabarparramatta.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജെയിംസ് ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക