Image

മാപ്പ്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2011
മാപ്പ്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ പിലാഡല്‍ഫിയയുടെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌ ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ വൈകിട്ട്‌ 4 വരെ ബേന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്നതാണ്‌.

പരമ്പരാഗതമായി ഒന്നതനിലവാരം പുലര്‍ത്തുന്ന മാപ്പിന്റെ ഓണം ഈ വര്‍ഷവും ഏറ്റവും സമുചിതമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങളാണ്‌ സംഘാടകര്‍ ചെയ്യുന്നത്‌. നാട്ടില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിശിഷ്‌ടാതിഥികള്‍ ആഘോഷത്തിന്‌ പ്രൗഡി പകരും.

മാവേലി, തൊലപ്പൊലി, ചെണ്ടമേളം, തിരുവാതിര, വള്ളംകളി, വില്ലടിച്ചാന്‍പാട്ട്‌, ഗാനമേള, നൂപുര ഡാന്‍സ്‌ അക്കാഡമിയുടെ നൃത്തപ്രകടനങ്ങള്‍, മജീഷ്യന്‍ മാത്യൂസ്‌ മല്ലപ്പള്ളിയുടെ മാജിക്‌ഷോ, നിക്ക്‌ കുഞ്ചാണ്ടിയുടെ വാദ്യോപകരണ സംഗീത സമസ്യ എന്നിവയാല്‍ സമൃദ്ധമായ കലാപരിപാടികള്‍ ചാരുതയേകും. ആര്‍ട്‌സ്‌ ചെയര്‍മാന്‍ ബിനു ജോസഫ്‌ കലാപരിപാടികളുടെ ആവിഷ്‌കാരം നിര്‍വഹിക്കും. 21 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നത്‌ ഷാജി ജോസഫ്‌, ജോണ്‍സണ്‍ മാത്യു, മാത്യു നൈനാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫുഡ്‌ കമ്മിറ്റിയാണ്‌. സ്വാദുകൊണ്ട്‌ വിഖ്യാതമായ മാപ്പിന്റെ ഓണസദ്യയുടെ തനിമ നിലനിര്‍ത്തുവാനായി ഈ തവണയും ഓരോ വിഭവങ്ങളും ഒരുക്കുന്നത്‌ പാചകത്തിന്റെ നൈപുണ്യമുള്ള മാപ്പ്‌ അംഗങ്ങളായ വീട്ടമ്മമാരാണ്‌.

മത-സാമുദായിക-സംഘടനാ ഭേദമില്ലാതെ എല്ലാ മലയാളികലും ഒത്തൊരുമിക്കുന്ന സംഗമവേദിയായ ഈ ഓണാഘോഷത്തിലേക്ക്‌ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു അറിയിച്ചു.
മാപ്പ്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക