Image

ബൈബിളിന്റെ ദൈവികത വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി-നൈനാന്‍ മാത്തുള്ള

നൈനാന്‍ മാത്തുള്ള Published on 28 January, 2013
 ബൈബിളിന്റെ ദൈവികത വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി-നൈനാന്‍ മാത്തുള്ള
ശ്രീ. നൈനാന്‍ മാത്തുള്ള രചിച്ച എം. എം. അക്ബറിന്റെ ബൈബിള്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായ "ബൈബിളിന്റെ ദൈവികത- വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി" എന്ന ഗ്രന്ഥം ആദിയോടന്തം വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. മാത്തുള്ളയുടെ ആദ്യത്തെ കൃതി ആംഗലേയ ഭാഷയിലുള്ള "മെറ്റാമോര്‍ഫോസിസ് ഓഫ് ആന്‍ ഏതിയസറ്റ്" ആണ്. ആ കൃതിക്കു ഞാനാമ് അവതാരിക എഴുതിയത്. ഉടനെ തന്നെ മലയാള ഭാഷയില്‍ വേറെ ഒരു കൃതി എഴുതുവാന്‍ മാത്തുള്ളയ്ക്കു കഴിഞ്ഞതില്‍ ഞാന്‍ വളരെ ആനന്ദിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തനിക്കു കൃതികള്‍ രചിക്കുവാന്‍ കഴിവുണ്ടെന്നു ഈ ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നു.

ഓരോ മതസ്ഥരും തങ്ങളുടെ മതഗ്രന്ഥ പവിത്രയും ശ്രേഷ്ഠവും ആണെന്നു കരുതുകയും അതു ദൈവദത്തമാണെന്നു സ്ഥാപിക്കുവാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതഃപര്യന്തം ഈ അവനിയില്‍ ആവിര്‍ഭവിച്ചിട്ടുള്ള സമസ്തസാഹിത്യങ്ങളെക്കാള്‍ ബൈബിള്‍ സവിശേഷതയുള്ള ഗ്രന്ഥമാണെന്നു സാഭിമാനം ഉദ്‌ഘോഷിക്കുവാന്‍ ഇനിയും ബൈബിള്‍ എന്ന നാമമാകട്ടെ എഴുതാനുപയോഗിച്ച വസ്തുവില്‍ നിന്നും ഉത്ഭവിച്ചതാണ്. നദീതടങ്ങളിലും ചതുപ്പുകളിലും വളര്‍ന്നിരുന്ന പാപ്പിറസ് ചെടിയുടെ പോളകളാണ് ആദ്യകാലത്ത് എഴുതുവാന്‍ ഉപയോഗിച്ചിരുന്നത്. ഗുരുകാല ചരിത്രത്തിന്റെ സമൃദ്ധമായ ഖനിഗര്‍ഭം കൂടിയായ ബൈബിള്‍ ഇതാ ലോകരാഷ്ട്ര ചരിത്രങ്ങള്‍ക്ക് ഒരു അടിസ്ഥാന ഗ്രന്ഥവുമാണ്. ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങള്‍ ബൈബിള്‍ പ്രമാദരഹിതമായ ഒരു ഗ്രന്ഥമാണെന്നും തെളിയിക്കുന്നു.

ഇസ്ലാം മതം ക്രിസ്തുവിനു ശേഷമാണ് ആരംഭിച്ചത്. ക്രിസ്തീയ വെളിപാടുകള്‍ പലതും ശരിവച്ചുകൊണ്ടുതന്നെ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തമാണ് ഖുറാന്‍ മര്‍യമേ തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരുവചനത്തെപ്പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസിഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍പ്പെട്ടവനുമായിരിക്കും.(സുര:3:45) പരിഭാഷകര്‍ ചെറിയ മുണ്ടം അബ്ദുള്‍ ഹമിദ് മദനി, കുഞ്ഞുമുഹമ്മദ് പറപ്പൂര്) യേശുക്രിസ്തുവിനെ ഉദ്ദേശിച്ചു വചനം(കലിമ)എന്നു തന്നെ ഖുര്‍-ആനിലും പറയുന്നു(3:45:19:34).

ദൈവത്തോടുള്ള സ്‌നേഹവും ദൈവവചനത്തോടുള്ള എരിവും നിമിത്തമാണ് മാത്തുള്ള ഈ ഗ്രന്ഥരചനക്ക് മുതിര്‍ന്നത്. മാത്തുള്ളയിലുള്ള ഒരു ഗവേഷകന്റെ പാടവവും താര്‍ക്കികന്റെ സാമര്‍ത്ഥ്യവും ഈ കൃതിയില്‍ ദര്‍ശിക്കാവുന്നതാണ്. വളരെ വ്യക്തവും ശക്തവുമായ നിലയില്‍ എം.എം.അക്ബറിന്റെ വിമര്‍ശനങ്ങളെ ഖണ്ഢിക്കുന്നതോടൊപ്പം അക്ബറിനു ഗതിമുട്ടുന്ന പല ചോദ്യങ്ങളും ഗ്രന്ഥ കര്‍ത്താവ് ഉന്നയിക്കുന്നുണ്ട്. മാത്തുള്ളയ്ക്കു ദൈവശാസ്ത്രത്തിലും, ശാസ്ത്രവിഷയങ്ങളിലും, ലോകജ്ഞാനത്തിലും, ഖുറാനിലുള്ള അറിവ് ഈ ഗ്രന്ഥപാരായണത്തില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്.

ഇസ്സാം മതത്തിന് അര്‍ഹതപ്പെട്ട ബഹുമാനം നല്‍കിക്കൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് ഈ കൃതി രചിച്ചിരിക്കുന്നത്. അക്ബറിന്റെ വിമര്‍ശനങ്ങള്‍ക്ക് അദ്ധ്യായങ്ങള്‍ തിരിച്ചു മറുപടി നല്‍കിയതിനാല്‍ പലവിഷയങ്ങളും ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. അത് അനുവാചകരുടെ ഹൃദയങ്ങളില്‍ വിഷയങ്ങള്‍ ആഴ്ന്നിറങ്ങിച്ചെല്ലുന്നതിനുവേണ്ടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്രഹാമില്‍ നിന്നും ബഹുജാതികള്‍ ഉത്ഭവിക്കുമെന്നുള്ള ദൈവത്തിന്റെ അരുളപ്പാടിന്റെ ഫലമായിട്ടാണ് നാനാ ജാതികള്‍ ഭൂമിയില്‍ ഉണ്ടായതെന്നു ഗ്രന്ഥകാരന്‍ ബൈബിളിന്റെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തില്‍ തെളിയിക്കുന്നു. ദൈവത്തിന്റെ ഹിതത്താല്‍ കാലാകാലങ്ങളില്‍ മനുഷ്യരില്‍ക്കൂടെ പല ജാതികളും മതങ്ങളും ഉണ്ടായി എന്നുമാത്രം.

ഈ കൃതി ആദിയോടന്തം വായിക്കുന്നവര്‍ക്ക് വളരെ വിജ്ഞാനം ലഭിക്കുകയും, ദൈവത്തിന്റെ പദ്ധതികളെ മനസ്സിലാക്കുവാനും, യഥാര്‍ത്ഥ സത്യം ഗ്രഹിക്കുവാനും കഴിയും, അതിനാല്‍ ഈ കൃതി എല്ലാവരും വായിക്കുകയും മറ്റുള്ളവരെ വായിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ആത്മീയ പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്കും സത്യാന്വേഷികള്‍ക്കും ഇത് ഒരു മുതല്‍ക്കൂട്ടായിരിക്കും. ഗ്രന്ഥകാരന് എല്ലാ ആശംസകളും നല്‍കിക്കൊണ്ട് ഈ കൃതി ഞാന്‍ ബഹുജന സമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
ഡോ.അഡ്വ.മാത്യൂ വൈരമണ്‍
അറ്റോര്‍ണി അറ്റ് ലോ
B.A,LLM(law),M.S.M.Div, Th.D

ബൈബിളിന്റെ ദൈവികത വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി-നൈനാന്‍ മാത്തുള്ള

കാലത്തെ അതിജീവിച്ച സാഹിത്യസൃഷ്ടിയാണ് വിശുദ്ധബൈബിള്‍. എന്നാല്‍ ബൈബിള്‍ കേവലം ഒരുസാഹിത്യ സൃഷ്ടിയല്ല. ഇത് ദൈവത്തിന്റെ വചനമാണ്. അത് ദൈവാത്മപ്രേരണയാല്‍ സാധാരണ മനുഷ്യരാണ് എഴുതിയത് എന്നുള്ള വസ്തുത അതിന്റെ നിസ്തുലതകളില്‍ ഒന്നാണ്. എങ്കിലും പ്രമാദരഹിതമായി ബൈബിള്‍ നിലനില്‍ക്കുന്നു. ഈ നിസ്തുലത അംഗീകരിക്കാത്ത പലരും ബൈബളിനെ വിമര്‍ശിച്ചു പുറന്തള്ളുവാനും ബൈബിളിലെ ദൈവിക സന്ദേശത്തെ വില കുറച്ചു കാണിക്കുവാനും ബൈബിളിലെ ദൈവിക സന്ദേശത്തെ വില കുറച്ചു കാണിക്കുവാനും വൈരുദ്ധ്യങ്ങളെന്നു പറഞ്ഞ് നിരാകരിക്കുവാനും വൃഥാശ്രമം നടത്തുന്നുണ്ട്. അങ്ങനെ ബൈബിളിനെതിരെയുള്ള അപകീര്‍ത്തികരമായ പ്രചാരങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമുള്ള മറുപടി എന്ന ഈ ഗ്രന്ഥം. ഗ്രന്ഥകാരനായ നൈനാന്‍ മാത്തുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി എന്ന ഈ ഗ്രന്ഥം. ഗ്രന്ഥകാരനായ നൈനാന്‍ മാത്തുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി വസ്തുതാപരമായും യൗക്തികമായും കൊടുക്കുന്നു. ക്രൈസ്തവരും അക്രൈസ്തവരുമായ അനുവാചര്‍ക്ക് ഒരു പോലെ പ്രയോജനം ചെയ്യുന്ന ഒരുത്തമ കൃതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക