Image

അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ. കാര്‍ഡും പുതുക്കണം

Published on 27 January, 2013
അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ. കാര്‍ഡും പുതുക്കണം
ന്യൂയോര്‍ക്ക്: ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഷിപ്പ് ഓഫ് ഇന്ത്യ) എതിരെ പുതിയ പാരയുമായി കേന്ദ്ര സര്‍ക്കാര്‍. പതിവുപോലെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നു, പ്രവാസികാര്യ മന്ത്രി നോക്കുകുത്തി പോലെ മിണ്ടാതിരിക്കുന്നു.
ഓരോ തവണ പുതുതായി കാര്‍ വാങ്ങുമ്പോള്‍ പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണമെന്ന രീതിയിലാണ് പുതിയ ഉത്തരവ്. ഒ.സി. ഐ കാര്‍ഡുളളവര്‍, അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍, ഒ.സി.ഐ കാര്‍ഡ് പുതുക്കാനും അപേക്ഷ കൊടുക്കണം.
ഒ.സി.ഐ കാര്‍ഡ് കിട്ടാന്‍ ആദ്യം അപേക്ഷിച്ചപ്പോഴത്തെക്കാള്‍ കൂടുത പേപ്പര്‍വര്‍ക്ക് ചെയ്യണമെതാണ് സ്ഥിതി. കൊച്ചിയില്‍ പ്രവാസി സമ്മേളനത്തിലെ മധുര വാഗ്ദാനങ്ങളുടെ ഓര്‍മ്മ മങ്ങും മുമ്പേയാണ് ഈ നടപടി.
ഒ.സി.ഐ കാര്‍ഡ് എന്നത് ചെറിയൊരു ബുക്ക്‌ളെറ്റ് ആണെങ്കിലും അതിന് റ്റ്6ഹനിയെ യാതൊരു പ്രസക്തിയും വിലയുമില്ല. ഇന്ത്യയില്‍ കാല്‍ കുത്തണമെങ്കില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ചിരിക്കുന്ന വിസ വേണം. യു വിസ ഉളള പഴയ അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൊണ്ടൂപോകാതെ ഒ.സി.ഐ കാര്‍ഡുമായി മാത്രം ചെന്നവരെ തിരിച്ചയക്കുകയും പതിവാണ്.
യു വിസ ആജീവനാന്ത വിസയാണ്. പുതിയ അമേരിക്കന്‍ പാസ്‌പോര്‍ട്ട് കിട്ടുമ്പോള്‍ പഴയ പാസ്‌പോര്‍ട്ടിലെ യു വിസ പുതിയതിലേക്ക് മാറ്റി പതിപ്പിച്ചാല്‍മതി. ഇത്രയും കാലം അതിനുളള പ്രക്രിയ എളുപ്പമായിരുന്നു.
എന്നാല്‍ പുതിയ ചട്ടപ്രകാരം ഇത് സങ്കീര്‍ണമായ ഒരു പ്രക്രിയയായിരിക്കുന്നു. എല്ലാാവരും ഇങ്ങനെ പുതുക്കേതില്ലെന്ന പ്രത്യേകതയുമുണ്ട്. 20 വയസ് വരെ പ്രായമുളളവരും 50 വയസ് കഴിഞ്ഞവരും പുതിയ ഒ. സി.ഐ കാ ര്‍ഡ് പുതുക്കി കിട്ടാന്‍ അപേക്ഷ നല്‍കണം.
21 നും 49 നും മധ്യേ പ്രായമുളളവര്‍ അങ്ങനെ ചെയ്യേണ്ടതില്ല. (ഇതിന്റെ പിന്നിലെ ബുദ്ധി മനസിലാകുന്നില്ല. ഫോട്ടോയില്‍ വ്യത്യാസം വരുന്നത് കൊണ്ടാകുമോ അത്? ഫോട്ടോയില്‍ വ്യത്യാസം വന്നാലും രേഖകള്‍ എല്ലാം ഒന്നാായിരിക്കില്ലെ?. അമേരിക്കയില്‍ ഡ്രൈവിംഗ് ലൈസന്‍സും പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അങ്ങനെയല്ലെ പുതുക്കുന്നത്?)
ഒ.സി.ഐ കാര്‍ഡ് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ നിലവിലുളള ഒറിജിനല്‍ കാര്‍ഡും കോപ്പിയും നകണം. അമേരിക്കന്‍ പൗരത്വത്തിന്റെ തെളിവായ നാച്വറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വേണം (ഇത് കോപ്പി എടുക്കരുതൊണ് ചട്ടം. അതിനു പുറമെ അതു കാണിച്ചാണ് ഒ. സി.ഐ കാര്‍ഡ് നേരത്തെ വാങ്ങിയത്. ഇനിയും അതിന്റെ ആവശ്യമെന്താണാവോ?)
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതിനു തെളിവായ റിണണ്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റദ്ദാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പിവേണം. 2010 ജൂണ്‍ ഒന്നിനു മുമ്പ് പൗരത്വം ഉപേക്ഷിച്ചവരാണ് ഇതു നല്‍കേണ്ടത്.
ഇനി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചില്ലെങ്കില്‍ അത് ഉപേക്ഷിക്കാനുളള ഫീസ്, പിഴ, അമേരിക്കന്‍ പൗരനായ ശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ് തിട്ടുങ്കില്‍ അതിനുളള പിഴ എല്ലാം അടയ്ക്കണം.
യു വിസയുളള പഴയ അമേരിക്കന്‍ പാസ്‌പോര്‍ട്ട് വേണം. പുതിയ പാസ്‌പോര്‍ട്ട് അവസാനം മതി. ഡഹിയില്‍ നിന്ന് ഒ.സി.ഐ കാര്‍ഡ് വീണ്ടും അനുവദിച്ച ശേഷം യു വിസ പതിപ്പിക്കാന്‍ കോണ്‍സുലേറ്റിലേക്കയച്ചാല്‍മതി.
അപേക്ഷാഫീസ് 28 ഡോളര്‍. ട്രാ വിസക്ക് നല്‍കേണ്ടത് 12 ഡോളര്‍.
ഒ.സി. ഐ കാര്‍ഡ് മാത്രം പോരേ എന്തിനാണ് യു വിസ സ്റ്റിക്കര്‍ പാസ്‌പോര്‍ട്ടി ഒട്ടിക്കുന്നത് എന്നതാണ് ചോദ്യം. ഗ്രീന്‍കാര്‍ഡ് പോലെ ഒ.സി. ഐ കാര്‍ഡ് ലീഗല്‍ ഡോക്യുമെന്റാക്ക്യാല്‍ പ്രശ്‌നമൊക്കെ തീരാവുന്നതേയുളളൂ.
ഓരോ തവണ അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും ഈ പ്രകിയ ആവര്‍ത്തിക്കണം.
ഇപ്പോള്‍ ഒ. സി.ഐ കാര്‍ഡ് കൊണ്ട് ഒരു പ്രയോജനവുമില്ല. നാട്ടില്‍ ചെന്ന് ഒരു സെല്‍ ഫോണ്‍ എടുക്കാനുളള ഐ.ഡി ആയി പോലും അത് ഉപയോഗിക്കാനാവില്ല.
സര്‍ക്കാര്‍ തോന്നിയ പോലെ ചട്ടങ്ങള്‍ മാറ്റി പ്രവാസികളെ ദ്രോഹിക്കുകയാണെ് 2010-ല്‍ന്യൂയോര്‍ക്കി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച തോമസ് ടി. ഉമ്മന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് അലക്‌സ് വിളനിലം തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടേതല്ലാത്ത കുറ്റത്തിന് വീണ്ടും ദീര്‍ഘമായ പേപ്പര്‍വര്‍ക്ക് ചെയ്യേണ്ട സ്ഥിതിയാണ്. യാതൊരു നീതീകരണവുമില്ലാത്ത പരിഷ്‌കരണമാണിത്. വീണ്ടുമൊരു പ്രക്ഷോഭത്തിന് സമയമായി; തോമസ് ടി. ഉമ്മന്‍ ചൂിക്കാട്ടി.
വിശദ വിവരങ്ങള്‍ ഒ.സി.ഐ മിസലേനിയസ് സെക്ഷനില്‍ കാണാം. കോണ്‍സുലേറ്റിന്റെവെബ്‌സൈറ്റി
ല്‍ പോവുക
(Malayalam Pathram)
See also:
ഒസിഐ കാര്‍ഡ്: പ്രവാസികളെ വീണ്ടും ബുദ്ധി മുട്ടിലാക്കുന്നു: തോമസ് ടി. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക