Image

മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക) പിക്‌നിക്ക്‌ ഉജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2011
മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക) പിക്‌നിക്ക്‌ ഉജ്വലമായി
കാലിഫോര്‍ണിയ: പ്രവര്‍ത്തനപാതയില്‍ 28 വര്‍ഷങ്ങള്‍ പിന്നിട്ട മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (എംഎഎന്‍സിഎ) യുടെ ഈവര്‍ഷത്തെ വേനല്‍ക്കാലാവധിയില്‍ വടംവലിയും ബാര്‍ബിക്യൂവും നിറഞ്ഞുനിന്ന പിക്‌നിക്ക്‌ അതുജ്വലമായി. ഓഗസ്റ്റ്‌ 27-ന്‌ മില്‍പിറ്റാസിലെ എഡ്‌ ലെവിന്‍ പാര്‍ക്കില്‍ നടന്ന മങ്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ പങ്കെടുത്തവരില്‍ ആവേശവും ആനന്ദവും ഉളവാക്കി.

രാവിലെ 10 മണിക്ക്‌ ബാര്‍ബിക്യൂവിന്‌ തീ കത്തിക്കുകയും പിന്നീട്‌ ഭക്ഷണവും കളികളും ആരംഭിക്കുകയും ചെയ്‌തു. കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം കളികള്‍ ഭാരവാഹികള്‍ ഏര്‍പ്പെടുത്തിയിരുന്നു. നൃത്തം, ഓട്ടം, സുന്ദരിക്ക്‌ പൊട്ടുതൊടല്‍, അമ്മനാട്ടം, മ്യൂസിക്കല്‍ കസേരകളി, മഠിയി പെറുക്കല്‍ എന്നീ കളികളില്‍ എല്ലാവരും പങ്കെടുത്തു. ഭക്ഷണത്തിനുശേഷം പ്രധാന ഇനമായ വടംവലി മത്സരം ആരംഭിച്ചു. ബേ മലയാളി ഫുട്‌ബോള്‍ ടീം, ബേ മലയാളി ക്രിക്കറ്റ്‌ ടീം, സാന്‍ഹൊസെ വാടാപോടാ ടീം, സൗത്ത്‌ സാന്‍ഹൊസെ ടീം എന്നിവര്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ അശോക്‌ മാത്യുവിന്റെ നേതൃത്വത്തിലുള്ള ബേ മലയാളി ഫുട്‌ബോള്‍ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

വടംവലിക്ക്‌ ശേഷം മങ്ക ബോര്‍ഡ്‌ മെമ്പര്‍ സാജു ജോസഫ്‌ നടത്തിയ രസകരവും വാശിയേറിയതുമായ രണ്ടു ലേലംവിളികളിലൂടെ ആയിരത്തില്‍പ്പരം ഡോളര്‍ പിക്‌നിക്കിന്റെ നടത്തിപ്പിനായി സമാഹരിച്ചു.

മങ്ക പ്രസിഡന്റ്‌ ടോജോ തോമസ്‌, ഡോ. അജിത്‌ നായര്‍ എന്നിവര്‍ വിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വഹിച്ചു. അതിവിജയകരമായി നടത്തിയ ഈ പിക്‌നിക്ക്‌ പങ്കെടുത്തവരുടെ സൗഹൃദം വിപുലീകരിക്കുന്നതിനും സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ ഒരുമ വിളിച്ചോതുന്നതുമായിരുന്നു. അടുത്തവര്‍ഷവും അതിവിപുലമായ രീതിയില്‍ പിക്‌നിക്ക്‌ നടത്തുന്നതിന്‌ ഇത്‌ പ്രചോദനം നല്‍കിയെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

മങ്ക വൈസ്‌ പ്രസിഡന്റും പിക്‌നിക്ക്‌ കണ്‍വീനറുമായ ജോസ്‌ മാമ്പിള്ളി, സെക്രട്ടറി റിനു ചെറിയാന്‍, ബോര്‍ഡ്‌ അംഗങ്ങളായ സുനില്‍ മേനോന്‍, ജോണ്‍ കൊടിയന്‍, പാര്‍വ്വതി സുദീഷ്‌, ബിജു അഗസ്റ്റിന്‍, ബിജു ജോസഫ്‌, ലിസ്സി ജോണ്‍, ഡെന്നീസ്‌ പാറേക്കാടന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക) പിക്‌നിക്ക്‌ ഉജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക