Image

ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം.

ബെന്നി വര്‍ഗീസ് Published on 08 September, 2011
ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം.
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം ഈ മാസം 17-ാം തീയതി, ശനി, രാവിലെ 10.00 മുതല്‍ , സെന്റ് മേരീസ് റോക്ക്‌ലാന്റ് ഇടവകയില്‍ വച്ച് സണ്‍ഡേ സ്‌ക്കൂള്‍ ഡയറക്ടര്‍ റെവ.ഫാ.ഡോ.രാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളവാസ് തിരുമേനി അദ്ധ്യക്ഷം വഹിക്കും.

ഈ അവസരത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍ 2011-12 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള വിവിധ മേഘലകളുടെ പ്രവര്‍ത്തനങ്ങളെ പറ്റി ആലോചിക്കുന്നതും, ആത്മീയ പുരോഗമനത്തിനു വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുന്നതും ആയിരിക്കും. 2012-15 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും ആയിരിക്കും, നോര്‍ത്ത് ഈസ്റ്റ് ഇടവകകളിലെ എല്ലാ സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരും ഈ മീറ്റിംഗില്‍ സംബന്ധിക്കണം എന്ന് അപേക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റെവ.ഫാ.ഡോ.രാജു വര്‍ഗീസ്-(914) 747 1454, ബെന്നി വര്‍ഗീസ് (516) 603- 3248
ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക