Image

ഓണത്തൊഴുകൈ

ജോര്‍ജ് നടവയല്‍ Published on 08 September, 2011
ഓണത്തൊഴുകൈ

ഈ ജീവിതത്തിന്നുള്ളിലുണ്ടല്ലോ-
യൊരു ജീവിതമാ ജീവിതമെവ്വിധ-
മെന്നാരാരോടുരിയാടാതുര ചെയ്യന്നുവോ;
കാണാമറയത്തെയവരുടെ
നേരാത്മാക്കളല്ലോ പൂക്കളും പൂമ്പാറ്റകളും;
നേരാത്മാക്കളുടെ ചിരിയല്ലോ തുമ്പയും തുമ്പിയും;
അവരല്ലോ തിരുവോണനിലാവിന്റുടയോര്‍.

ജീവിതത്തിനുള്ളിലെ ജീവിതം പറയുന്ന
നേരാത്മാക്കള്‍ക്കു വീണ്ടുമൂഞ്ഞാലാടാന്‍
തുമ്പയും തുമ്പിയും പൂവും പൂമ്പാറ്റയും
നിറയുമൊരോണക്കാലം വീണ്ടും വരുവാന്‍
തിരുവാതിര പാടിപ്പാടിത്തൊഴുകയല്ലോ മലയാളം.
ഓണത്തൊഴുകൈ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക