Image

കാഴ്‌ചശക്തി വീണ്ടെടുക്കാന്‍ മത്സ്യത്തിന്റെ വിത്തുകോശത്തിന്‌ കഴിയുമെന്ന്‌ കണ്ടെത്തല്‍

Published on 01 February, 2013
കാഴ്‌ചശക്തി വീണ്ടെടുക്കാന്‍ മത്സ്യത്തിന്റെ വിത്തുകോശത്തിന്‌ കഴിയുമെന്ന്‌ കണ്ടെത്തല്‍
ടൊറന്റോ: പ്രായാധിക്യം ഉള്‍പ്പടെ മനുഷ്യരില്‍ നഷ്‌ടപ്പെട്ട കാഴ്‌ചശക്തി വീണ്ടെടുക്കാന്‍ മത്സ്യത്തിന്റെ വിത്തുകോശത്തിന്‌ കഴിയുമെന്ന്‌ കണ്ടെത്തല്‍. ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ പുതിയ കണ്ടുപിടിത്തം നടത്തിയത്‌.

സീബ്രാഫിഷ്‌ എന്ന ഒരിനം മത്സ്യത്തിന്രെ വിത്തു കോശത്തില്‍ നിന്നും മനുഷ്യന്രെ കേടുവന്ന റെറ്റിന പുനരുജ്ജീവിപ്പിച്ച്‌ കാഴ്‌ച ശക്തി ലഭ്യമാകും.മനുഷ്യര്‍ക്ക്‌ കാഴ്‌ച ശക്തി നല്‍കുന്നതില്‍ പ്രധാനപ്പെട്ടവയാണ്‌ റോഡ്‌ കോശങ്ങളും കോണ്‍ കോശങ്ങളും. ഇതില്‍ റോഡ്‌ കോശങ്ങള്‍ രാത്രിയില്‍ വസ്‌തുക്കളെ കാണാനും, കോണ്‍ കോശങ്ങള്‍ വസ്‌തുക്കളെ നിറങ്ങളോടു കൂടിയും പകല്‍ സമയങ്ങളിലും കാണാന്‍ സഹായിക്കുന്നു.

റെറ്റിനയിലെ കോണ്‍ കോശങ്ങള്‍ക്ക്‌ നാശം സംഭവിക്കുന്‌പോഴാണ്‌ കാഴ്‌ചശക്തി നഷ്ടപ്പെടുക. സീബ്രഫിഷിലെ വിത്തുകോശങ്ങള്‍ക്ക്‌ കോണ്‍കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ കണ്ടെത്തി.
കാഴ്‌ചശക്തി വീണ്ടെടുക്കാന്‍ മത്സ്യത്തിന്റെ വിത്തുകോശത്തിന്‌ കഴിയുമെന്ന്‌ കണ്ടെത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക