Image

ശാലോം കുടുംബ നവീകരണ ധ്യാനം ന്യൂകാസിലില്‍

Published on 01 February, 2013
ശാലോം കുടുംബ നവീകരണ ധ്യാനം ന്യൂകാസിലില്‍
ന്യൂകാസില്‍(ഓസ്‌ട്രേലിയ): ന്യൂകാസിലില്‍ ശാലോം കുടുംബനവീകരണധ്യാനം ഫെബ്രുവരി അഞ്ച്, ആറ് തിയതികളില്‍(ചൊവ്വ, ബുധന്‍) നടക്കും. വൈകുന്നേരം ആറുമുതല്‍ ഒന്‍പതുവരെ സെന്റ് പാട്രിക്‌സ് ചര്‍ച്ച് വോള്‍ സെന്റ് ന്യൂകാസിലില്‍ നടക്കുന്ന ധ്യാനത്തിന് ശാലോം റിട്രീറ്റ് സെന്ററിലെ ബ്രദര്‍ ബെന്നി പുന്നത്തുറയും ഡോ. ഡി. ജോണും നേതൃത്വം നല്‍കും. വൈദികരായ ഫാ. ജോര്‍ജ് മുല്ലപ്പള്ളി എം.എസ്.ടിയും ഫാ. ജോര്‍ജ് അന്തിക്കാടും പങ്കെടുക്കും. 

കേരള കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമവിഭാഗമായ ശാലോം ടി.വിയിലൂടെ ഇന്ത്യയിലും വിദേശത്തുമായി വിവിധ ധ്യാനപരിപാടികളിലൂടെ വചനപ്രഘോഷണം നടത്തുന്ന സ്വതന്ത്രസംഘടനയാണ് ശാലോം മിനിസ്ട്രീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക