Image

പ്രിയാമണി വ്യത്യസ്‌ത വേഷത്തില്‍

Published on 02 February, 2013
പ്രിയാമണി വ്യത്യസ്‌ത വേഷത്തില്‍
പ്രശസ്‌ത തമിഴ്‌ ചലച്ചിത്രതാരം പ്രിയാമണി വ്യത്യസ്‌ത വേഷത്തില്‍ എത്തുന്നു.

സമുദ്ര സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ്‌ വേഷം. ഇതിന്റെ ഷൂട്ടിംഗ്‌ ഉടന്‍ തന്നെ തുടങ്ങും. സൂപ്പര്‍ നാച്വറല്‍ കഴിവുകള്‍ കഥാപാത്രത്തിന്‌ ഉണ്ടെങ്കിലും തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും. ആധുനിക കാലത്തെ പ്രതികാരകഥയാണ്‌ സിനിമ പറയുന്നത്‌. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരിക്കു ചിത്രമെന്നും പ്രിയാമണി പറഞ്ഞു.

തമിഴകം വിട്ട്‌ ഇപ്പോള്‍ തെലുങ്കില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുകയാണ്‌ പ്രിയാമണി ഇപ്പോള്‍. അംഗുലിക എന്ന തെലുങ്കു ചിത്രത്തിന്രെ ഷൂട്ടിംഗ്‌ നടന്നുവരുന്നു.

ഭാരോദ്വഹന താരവും ഒളിന്‌പിക്‌ മെഡല്‍ ജേതാവുമായ കര്‍ണംമല്ലേശ്വരിയെ കുറിച്ചുള്ള സിനിമയില്‍ പ്രിയ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കര്‍ണംമല്ലേശ്വരിയുടെ യഥാര്‍ത്ഥ കഥയല്ല സിനിമയാകുന്നത്‌. അതിനാല്‍ അത്‌ ഉപേക്ഷിച്ചതായും പ്രിയാമണി പറഞ്ഞു.
പ്രിയാമണി വ്യത്യസ്‌ത വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക