Image

ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം 23 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നു

Published on 09 September, 2011
ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം 23 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം രാജ്യത്തെ 23 ഭാഷകളിലേക്കു പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. രണ്ടാം ഘട്ടമായി അദൈ്വതദീപിക, പിണ്ഡനന്ദിനി, കുണ്ഡലിനിപ്പാട്ട്‌, ആത്മോപദേശ ശതകം, ദര്‍ശനമാല, ദൈവദശകം തുടങ്ങിയ കൃതികളാണു മൊഴിമാറ്റം ചെയ്യുന്നത്‌. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ജീവചരിത്രം വിവിധ ഭാഷകളില്‍ പ്രകാശനം ചെയ്യാനാണു സാഹിത്യ അക്കാദമിയുടെ തീരുമാനം.
പി.ടി. തോമസ്‌ എംപി ഒരുവര്‍ഷത്തോളമായി നടത്തി വന്ന ശ്രമങ്ങളുടെ ഫലമാണിത്‌. ലോക്‌സഭയില്‍ പ്രശ്‌നമുന്നയിച്ച ശേഷം നടത്തിവന്ന തുടരന്വേഷണങ്ങളും അനന്തര നടപടികളുമാണു ലക്ഷ്യത്തിലെത്തിയത്‌.

പശസ്‌ത വിവര്‍ത്തകന്‍ ഡോ. എ.ജെ. തോമസിനാണ്‌ ഇംഗ്ലിഷ്‌ പരിഭാഷയുടെ ചുമതല. ഡോ. പാര്‍വതി ജി. ഐത്താള്‍ (കന്നട), വിജയകുമാര്‍ കുന്നിശേരി (തമിഴ്‌), എന്‍.ആര്‍. സ്വാമി (തെലുങ്ക്‌), ശങ്കര്‍ ബാബു (ബംഗാളി), ഭുക്കന്‍ ചന്ദ്ര ബസുമന്താരി (ബോഡോ), സഞ്‌ജയ്‌ ഭാവെ, ദര്‍ശന ത്രിവേദി, സന്തോഷ്‌ ദാസ്‌ (ഗുജറാത്തി), എച്ച്‌. ബാലസുബ്രഹ്‌മണ്യം (ഹിന്ദി), എം.എച്ച്‌. സഫര്‍ (കശ്‌മീരി), ദര്‍ശന്‍ ശ്രീ ഹാല്‍ബെ, ജയശ്രീ ശങ്കരന്‍, പ്രദീപ്‌ ജി. ദേശ്‌പാണ്ഡെ (മറാഠി), ശങ്കരം ജെന (ഒഡിയ), മോഹന്‍ ഗഹാനി (സിന്ധി) എന്നിവരെയും പരിഭാഷകരായി നിശ്‌ചയിച്ചിട്ടുണ്ട്‌. അക്കാദമി ഏറ്റെടുക്കുന്ന ഏറ്റവും വലിയ പരിഭാഷാ പദ്ധതിയാണിത്‌.ഡോ. ടി. ഭാസ്‌കരന്‍ രചിച്ച ജീവചരിത്രമായിരിക്കും വിവര്‍ത്തനങ്ങള്‍ക്ക്‌ ആധാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക