Image

രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രം `ലീല'

Published on 03 February, 2013
രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രം `ലീല'
പ്രശ്‌സത സംവിധായകന്‍ രഞ്‌ജിത്ത്‌ ഒരുക്കുന്ന ചിത്രത്തില്‍ പ്രശസ്‌ത തമിഴ്‌, മലയാളം നടി രാധയുടെ മകള്‍ കാര്‍ത്തിക നായര്‍ നായികയാകുന്നു.

ആര്‍. ഉണ്ണിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട 'ലീല' എന്ന ചെറുകഥയുടെ സിനിമാവിഷ്‌കാരമാണ്‌ ചിത്രം. 'സ്‌പിരിറ്റി'ന്‌ ശേഷം രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ്‌ കുട്ടിയപ്പന്‍ എന്ന നായകവേഷം ചെയ്യുന്നത്‌.

ലെനിന്‍ രാജേന്ദ്രന്റെ `മകരമഞ്ഞ്‌', കെ.വി. ആനന്ദിന്റെ തമിഴ്‌ ചിത്രമായ `കോ' തുടങ്ങിയ ചിത്രങ്ങളില്‍ കാര്‍ത്തിക ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്‌. മമ്മൂട്ടിക്കൊപ്പം നേരത്തെ 'കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്തി'ല്‍ കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്‌.

'ലീല'യുടെ സംഗീതസംവിധാനം ശ്യാമപ്രസാദ്‌ ആണ്‌. കാപിറ്റോള്‍ ഫിലിംസിനുവേണ്ടി രഞ്‌ജിത്ത്‌ ചിത്രം നിര്‍മിക്കുകയും ചെയ്യുന്നു.
രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രം `ലീല'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക