Image

കന്നടക്കാരി മലയാളം കീഴടക്കുന്നു

Published on 05 February, 2013
കന്നടക്കാരി മലയാളം കീഴടക്കുന്നു
മേഘ്‌നാ രാജ്‌ കന്നടത്തില്‍ നിന്നും എത്തി മലയാളം കീഴടക്കുന്നു. എസ്‌ ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്‌ത സുന്ദര പാണ്ഡ്യന്‍ എന്ന തമിഴ്‌ ചിത്രത്തിന്റെ കന്നട റീമേക്കായ രാജഹുളിയുടെ ഷൂട്ടിങ്ങിനായി മേഘ്‌ന ഇപ്പോള്‍ ബാംഗ്ലൂരിലാണ്‌. ഭാഷയുടെ പേരില്‍ സിനിമയിലേക്ക്‌ തിരഞ്ഞെടുക്കുന്നതിനോട്‌ തനിക്ക്‌ യോജിപ്പില്ലെന്നും തനിക്ക്‌ ഏത്‌ ഭാഷയും വഴങ്ങുമെന്നും കന്നടക്കാരിയായ മേഘ്‌നയുടെ ഭാഷ്യം. തമിഴ്‌, കന്നട, മലയാളം എന്നിവ ഒരു പോലെ കംഫര്‍ടബിളാണെന്നും ആരെങ്കിലും എന്നോട്‌ ഏത്‌ ഭാഷയിലാണ്‌ അഭിനയിക്കാന്‍ ഇഷ്ടമെന്ന്‌ ചോദിച്ചാല്‍ എനിക്ക്‌ മറുപടിയില്ല എന്നാണ്‌ മേഘ്‌നയുടെ അഭിപ്രായം.

മാതാപിതാക്കളില്‍ ആരെയാണ്‌ കൂടുതല്‍ ഇഷ്ടം എന്ന്‌ കുട്ടിയോട്‌ ചോദിക്കുന്നതു പോലെയാണിതെന്നും മേഘ്‌ന പറയുന്നു.

വിനയന്റെ ഹൊറര്‍ ത്രില്ലറായ യക്ഷിയും ഞാനും എന്ന മലയാള സിനിമയില്‍ അഭിനയിക്കണം എന്നു വിചാരിച്ചതല്ല. പക്ഷേ അത്‌ ദൈവനിശ്ചയം പോലെ സംഭവിച്ചതാണെന്നും അതിനു ശേഷം തന്നെ തേടി നിരവധി നല്ല റോളുകള്‍ വരികയാണെന്നും താരം പറഞ്ഞു.

മേഘ്‌നയ്‌ക്ക്‌ മലയാളത്തില്‍ അപ്‌ ആന്റ്‌ ഡൗണ്‍, ടികെ രാജീവ്‌ കുമാറിന്റെ റെഡ്‌ വൈന്‍, ഗുഡ്‌ ബാഡ്‌ ആന്റ്‌ അഗ്ലി എന്നിവയാണ്‌ ഈയിടെ പുറത്തിറങ്ങിയ ചിത്രം.
കന്നടക്കാരി മലയാളം കീഴടക്കുന്നുകന്നടക്കാരി മലയാളം കീഴടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക