Image

ഇടതുപക്ഷ ഭീകരതയും തീവ്രവാദവും രാജ്യം നേരിടുന്ന വെല്ലുവിളി: പ്രധാനമന്ത്രി

Published on 10 September, 2011
ഇടതുപക്ഷ ഭീകരതയും തീവ്രവാദവും രാജ്യം നേരിടുന്ന വെല്ലുവിളി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തീവ്രവാദവും ഇടതുപക്ഷ ഭീകരതയുമാണ്‌ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌ പറഞ്ഞു. 15ാമത്‌ ദേശീയോദ്‌ഗ്രഥന കൗണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാജ്യത്ത്‌ തുടര്‍ച്ചയായുണ്ടാകുന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ്‌ സംവിധാനങ്ങളെയും അന്വേഷണ ഏജന്‍സികളെയും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ അരങ്ങേറുന്ന തീവ്രവാദം നേരിടുന്നതില്‍ യാതൊരു വിട്ടുവീഴ്‌ചയും വരാന്‍ പാടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ പക്ഷപാതിത്വമില്ലാതെ പ്രവര്‍ത്തിക്കേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക