Image

ന്യൂജഴ്‌സിയില്‍ ഓണാഘോഷം 18ന്‌

സജി കീക്കാടന്‍ Published on 10 September, 2011
ന്യൂജഴ്‌സിയില്‍ ഓണാഘോഷം 18ന്‌
എഡിസണ്‍ (ന്യൂജഴ്‌സി): മലയാളിയുടെ സാംസ്‌കാരിക മഹത്വത്തിന്റെയും സര്‍വമത സൗഹാര്‍ദ്ദത്തിന്റെയും ദേശീയ ഉല്‍സവമായ ഓണത്തെ വരവേല്‍ക്കുവാന്‍ ന്യൂജഴ്‌സിയിലെ മലയാളി സമൂഹം ഒരുങ്ങി. കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജഴ്‌സിയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‌ 18 ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12ന്‌ തിരശീല ഉയരും. ഈസ്‌റ്റ്‌ ബ്രണ്‍സ്‌വിക്‌ പെര്‍ഫോമിങ്‌ ആര്‍ട്‌സ്‌ സെന്ററില്‍ വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. തുടര്‍ന്ന്‌ രണ്ടിന്‌ ആരംഭിക്കുന്ന പരിപാടിയില്‍ മാവേലി മന്നന്‌ വരവേല്‍പ്പും പൊതുസമ്മേളനവും നടക്കും.?
ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍, മേയര്‍, സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പൊതുസമ്മേളനത്തില്‍ മുഖ്യാതിഥികള്‍ ആയിരിക്കും. തുടര്‍ന്ന്‌ അസോസിയേഷന്‍ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മൂന്നിന്‌ മലയാളത്തിന്റെ പ്രമുഖതാരങ്ങളായ റഹ്‌മാന്‍, വിനീത്‌ ശ്രീനിവാസന്‍, ജ്യോതിര്‍മയി എന്നിവരുടെ നേതൃത്വത്തില്‍ നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹാസ്യ - നൃത്ത - സംഗീത സന്ധ്യ അരങ്ങേറും.

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി 51 അംഗ കമ്മിറ്റി നിലവില്‍ വന്നു. സജി പോള്‍ (പ്രസിഡന്റ്‌), സോഫി വില്‍സണ്‍ (വൈസ്‌ പ്രസിഡന്റ്‌), ജിബി തോമസ്‌ (സെക്രട്ടറി), സ്വപ്‌ന രാജേഷ്‌ (ജോയിന്റ്‌ സെക്രട്ടറി), ജയ്‌(ട്രഷറര്‍), അലക്‌സ്‌ മാത്യു (ജോയിന്റ്‌ ട്രഷറര്‍), ജോണ്‍ തോമസ്‌ (ചാരിറ്റി കോ - ഓര്‍ഡിനേറ്റര്‍), കെവിന്‍ ജോര്‍ജ്‌ (യൂത്ത്‌ പ്രോഗ്രാം), അബ്‌ദുള്ള സെയ്‌ത്‌ (ഫുഡ്‌ കമ്മിറ്റി), ഡോ. നീനാ ഫിലിപ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം), സജി കീക്കാടന്‍ (മീഡിയ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌), ജോസ്‌ വിളയില്‍ (എക്‌സ്‌ ഒഫീഷ്യോ), ഷീല ശ്രീകുമാര്‍ (കണ്‍വീനര്‍), സണ്ണി വാളിയംപ്ലാക്കല്‍, ജയിംസ്‌ തൂങ്കുഴി (കോ - കണ്‍വീനേഴ്‌സ്‌) എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.
ന്യൂജഴ്‌സിയില്‍ ഓണാഘോഷം 18ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക