മലയാള സിനിമയില്‍ മുതല കഥാപാത്രമാകുന്നു. നവാഗതനായ അനൂപ് രമേശ് ആദ്യമായി സംവിധാനം
ചെയ്യുന്ന ചിത്രമാണ് ക്രോക്കഡൈല്‍ ലവ് സ്റ്റോറി. തിരുവനന്തപുരത്ത് ചിത്രം
പുരോഗമിക്കുന്നു. അനുരാഗ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ
ചിത്രത്തില്‍ മണിക്കുട്ടന്‍, കലാഭവന്‍ മണി എന്നിവരും വേഷമിടുന്നു.
കിരണ്‍
അല്‌പം തടിയനാണ്. ബി.ടെക് പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ ജയിച്ചിട്ടില്ല.
ജീവിതത്തില്‍ ഒരു ഉത്തരവാദിത്വങ്ങളുമില്ല. എങ്കിലും വളരെ യാദൃശ്ചികമായി കിരണ്‍
പ്രണയത്തിലാകുന്നു. നിത്യയാണ് കിരണിന്റെ കാമുകി. എന്‍ജിനിയറിംഗ് കഴിഞ്ഞു
നില്‍ക്കുന്നു. എന്നാല്‍ രണ്‌ടുപേരുടെയും വീട്ടുകാര്‍ പ്രണയത്തെ എതിര്‍ക്കുന്നു.
വീട്ടുകാരെ എതിര്‍ത്ത് മുമ്പോട്ടു പോകാന്‍ പ്രണയം മുമ്പോട്ടു
കൊണ്‌ടുപോകാന്‍ ഇരുവരും അശക്തരാണ്. എങ്കിലും അവര്‍ ഒരുമിച്ച് ചില
തീരുമാനങ്ങളെടുക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവരുടെ പ്രണയത്തിലേക്ക് ഒരു
മുതല കടന്നു വരുന്നു. തുടര്‍ന്നുള്ള രസകരവും സംഭവ ബഹുലവുമായ മുഹൂര്‍ത്തങ്ങളാണ്
ക്രോകഡൈല്‍ ലവ്‌സ്റ്റോറി എന്ന ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്.
കിരണായി യുവനടന്‍ പ്രവീണ്‍ പ്രേം, നിത്യയായി അവന്തിക മോഹന്‍, പരമേശ്വരനായി
ആര്‍.കെ തയ്യില്‍, നാരായണന്‍ നമ്പൂതിരിയായി അശോകന്‍ എന്നിവര്‍ അഭിനയിക്കുന്നു.
ശബരി ശങ്കര്‍ രചന നിര്‍വഹിച്ച് പ്രവീണ്‍ പണിക്കര്‍ ഛായാഗ്രഹണം
നിര്‍വഹിക്കുന്നു. ശ്രീ പ്രസാദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് അരുണ്‍
സിദ്ധാര്‍ഥാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുജീബ് റഹ്‌മാന്‍. വാര്‍ത്താ
പ്രചരണം - എ.എസ് ദിനേശ്.