Image

ഡല്‍ഹി ബോംബ്‌ സ്‌ഫോടനം: രാജസ്ഥാനില്‍ രണ്ടുപേര്‍ അറസ്റ്റിലായി

Published on 10 September, 2011
ഡല്‍ഹി ബോംബ്‌ സ്‌ഫോടനം: രാജസ്ഥാനില്‍ രണ്ടുപേര്‍ അറസ്റ്റിലായി
ന്യൂഡല്‍ഹി: 13 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സ്‌ഫോടനുവമായി ബന്ധപ്പെട്ട്‌ രാജസ്‌ഥാനില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കാഷ്‌മീരിലെ അനന്ത്‌നാഗ്‌ സ്വദേശികളായ യുവാക്കളാണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്‌ഫോടനം നടത്തിയതെന്ന്‌ സംശയിക്കുന്നവരുടെ രേഖാചിത്രത്തോട്‌ സാമ്യം തോന്നിയതിനാലാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. ഇവരെ കൂടുതല്‍ ചോദ്യം ചെന്നതിനായി എന്‍ഐഎയ്‌ക്ക്‌ കൈമാറുമെന്ന്‌ രാജസ്‌ഥാന്‍ പോലീസ്‌ അറിയിച്ചു.

ഡല്‍ഹി ഹൈക്കോടതിക്ക്‌ സമീപമുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും തൊണ്ണൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്‌ട്‌ ഹുജിയും ഇന്ത്യന്‍ മുജാഹിദീനും മാധ്യമങ്ങള്‍ക്ക്‌ ഇ-മെയില്‍ അയച്ചിരുന്നു. കാഷ്‌മീരില്‍ നിന്ന്‌ ഇ മെയില്‍ അയച്ചയാളെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക