ഡാളസ്: ലോക ജനതയെ ഞെട്ടിച്ച അതിഭീകരവും, കിരാതവുമായ സെപ്‌റ്റംബര്‍ 11 (9/11) പത്താം വര്‍ഷിക ദിനം ലോക /അമേരിക്കന്‍ ജനത ഞടുക്കത്തോടെ സ്‌മരിക്കുന്ന ഈ ദിവസം അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍് അസോസിയേഷന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുവാന് എല്ലാ സ്‌റ്റേറ്റ് ഘടകങ്ങളോടും പ്രസിഡന്റ് എബി തോമസ് ആവശ്യപ്പെട്ടു.
ഭീകരക്രമാണത്തിനു ഇരയാകുകയും, കുടുംബംഗങ്ങള്‍ നഷ്ടപ്പെടുകയും ചെയ്‌തിട്ടുള്ള എല്ലാവരുടെയും സമാധാനത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്നതും, ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നതുമായ ടെററിസ്റ്റ് വര്‍ഗീയ ചിദ്രശക്തികളെ പിടികൂടുവാനും, അത്തരം സംഘടനകളെ തുടച്ചു മാറ്റുവാനും ലോക രാജ്യങ്ങള്‍ക്ക് ശാക്തി നല്‌കുവാന്‍ ജാതി മത ഭേദമെന്യേ ഈശ്വരനോട് പ്രാര്‍ത്ഥന നടത്തണമെന്ന് പ്രവാസി മലയാളികളോട് ആഹ്യ്വാനം ചെയ്‌തു.
മറ്റു പ്രവാസി മലയാളികള്‍ സംഘടനകള്‍ സെപ്‌റ്റംബര്‍ 11 നു നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഓണാഘോഷ പരപടികള്‍ മാറ്റി വെയ്‌ക്കണമെന്നും ഈ ദിവസം പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത് 9/11 വേര്‍പാടില്‍ ഇന്നും ദുഖിച്ചിരിക്കുന്ന കുടുംബങ്ങളോട് കാട്ടുന്ന സ്‌നേഹ ആദരവ് ആയിരിക്കുമെന്നും തോമസ് ഉത്‌ബോധിപ്പിച്ചു.