Image

എം.ജെ. ചാക്കോ മണലേല്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 11 September, 2011
എം.ജെ. ചാക്കോ മണലേല്‍ നിര്യാതനായി
കടുത്തുരുത്തി: ലോസാഞ്ചലസ്‌ ക്‌നാനായ കമ്യൂണിറ്റിയിലെ സജീവ അംഗവും മുന്‍ അധ്യാപകനുമായിരുന്ന (റിട്ട. ടീച്ചര്‍, ഗവ. ഹൈസ്‌കൂള്‍ കടുത്തുരുത്തി) എം.ജെ. ചാക്കോ മണലേല്‍ (75) നാട്ടില്‍ വെച്ച്‌ നിര്യാതനായി. കെസിസിഎന്‍എ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോജി മണലേലില്‍ പിതാവാണ്‌. ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ സതേണ്‍ കാലിഫോര്‍ണിയ അനുശോചിച്ചു.

സൂസന്ന ചാക്കോയാണ്‌ പരേതന്റെ ഭാര്യ. മക്കള്‍: ജെസി (തിരുവനന്തപുരം), ജോയ്‌സ്‌ മണലേല്‍ (കടുത്തുരുത്തി), ജോമി (കോട്ടയം), ജോബോയ്‌ മണലേല്‍ (ബോസ്റ്റണ്‍), ജയ കണിയാംപറമ്പില്‍ (ലോസാഞ്ചലസ്‌), ജോജി മണലേല്‍ (ലോസാഞ്ചലസ്‌), ജാനറ്റ്‌.

സഹോദരങ്ങള്‍: പരേതനായ മത്തായി മണലേല്‍, പരേതയായ സിസ്റ്റര്‍ ബോര്‍ഗിയ, അന്നക്കുട്ടി ജെയിംസ്‌ (ലോസാഞ്ചലസ്‌), പരേതയായ മറിയാമ്മ മണലേല്‍, ലീല സിറിയക്‌ ഇടംപാടം (ഡാളസ്‌).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോയ്‌സ്‌ മണലേല്‍ (011 01 9446473708), ജയിന്‍ കിഴക്കേപ്പുറം (011 91 9496258207). സിബി വാഴപ്പള്ളി അറിയിച്ചതാണിത്‌.
എം.ജെ. ചാക്കോ മണലേല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക