Image

കുടുംബങ്ങളെ തകര്‍ക്കുന്ന അവിഹിതങ്ങള്‍!

(അനില്‍ പെണ്ണുക്കര) Published on 09 February, 2013
കുടുംബങ്ങളെ തകര്‍ക്കുന്ന അവിഹിതങ്ങള്‍!
ലൈംഗിക അരാകത്വം ഏറുകയാണ്‌. ഇന്ത്യയില്‍ കുടുംബങ്ങളുടെ തകര്‍ച്ചയില്‍ ഈ വില്ലന്‍ ഒരു പ്രധാന പങ്കാണ്‌ വഹിക്കുന്നത്‌. പ്രത്യേകിച്ച്‌ കേരളത്തില്‍. കേരളത്തിലാണ്‌ ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത്‌. ഇതില്‍ ഭൂരിഭാഗവും ദമ്പതിമാരും ഉന്നയിക്കുന്നത്‌ അവിഹിതബന്ധങ്ങളുടെ കഥയാണ്‌. ഒന്നുകില്‍ ഭര്‍ത്താവിന്റെ അവിഹിതബന്ധം. അല്ലെങ്കില്‍ ഭാര്യയുടേത്‌. കുടുംബമാണ്‌ സര്‍വ്വം എന്ന തോന്നല്‍ ജീവിതപങ്കാളിക്കു നഷ്ടമാകുമ്പോഴാണ്‌ അവിഹിതബന്ധങ്ങള്‍ എന്നു ശബ്ദം ഉയരുന്നത്‌. കുടുംബജീവിതത്തിന്റെ കാതലായ സൂത്രവാക്യം ദമ്പതികളുടെ പാരസ്‌പര്യമാണ്‌. ഈ സൂത്രവാക്യവും വിശ്വാസവും ഇല്ലാതെ വരുമ്പോഴാണ്‌ ഒരാള്‍ മറ്റേയാളെ മറക്കുന്നതും മാറ്റിവെച്ച്‌ പകരം പുതിയബന്ധം നേടുന്നതും.

പുതിയ സാമൂഹിക ചുറ്റുപാടില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ ഒരു പരിധിയുമില്ലാതെ ജോലി ചെയ്യുന്നുണ്ട്‌. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നതിലും ഉപരിയായി ഈ ബന്ധം വളരുന്നതും അന്യോന്യം അവരവരുടെ കുടുംബജീവിതവും അവയിലെ പരാജയങ്ങളും പരാധീനതകളും ചര്‍ച്ച ചെയ്യുമ്പോഴും ഈ സൌഹൃദവും സഹകരണവും പുതിയ വഴികളിലേക്ക്‌ തിരിയുന്നു. സീരിയലുകളിലും സിനിമയിലും കഥകളിലുമെല്ലാം സ്‌ത്രീപുരുഷന്മാര്‍സഹപ്രവര്‍ത്തകരും സഹപാഠികളും, സുഹൃത്തുക്കളുംഅതിരില്ലാതെ സംസാരിക്കുന്നതും ഇടപഴകുന്നതും മോഡേണാണെന്നു കാട്ടിക്കൊടുക്കുന്നു. സഹപാഠിയോടെ സഹപാഠി ഇന്നര്‍വെയര്‍ സെലക്ട്‌ ചെയ്യാന്‍ പറയുന്നതും അളവുകള്‍ പറയുന്നതും ധരിച്ച്‌ ചേരുന്നുണ്ടോ എന്നും ചോദിക്കുന്നതും പരസ്യചിത്രങ്ങളിലും സിനിമകളിലും കാണാം. ബിസിനസ്സ്‌ എക്‌സിക്യുട്ടീവുകളായി യുവതിയുവാക്കള്‍ ഒന്നിച്ചിരുന്ന്‌ ബൈക്കില്‍ യാത്ര ചെയ്യുന്ന.ു സിനിമ കാണുന്നു. അവയിലെ അശ്‌ളീലരംഗങ്ങള്‍ ഒരു സങ്കോചവും കൂടാതെ കണ്ടാസ്വദിക്കുന്നു. പ്രേമത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സങ്കല്‌പങ്ങള്‍ പങ്കുവെയ്‌ക്കുന്നു. പ്രേമദിനങ്ങളും അശ്‌ളീലചുവയുള്ള കഥകളും പങ്കുവെയ്‌ക്കുന്നു. ഒക്കെ ശരീരബന്ധനത്തിനു ഇപ്പുറമാണ്‌ എന്ന കാര്യം പുറംലോകം അറിയുന്നില്ല. അല്ലെങ്കില്‍ ചിലര്‍ അന്യഥാ ധരിക്കുന്നു.

ഇത്‌ കേരളീയ സമൂഹത്തില്‍ കണ്ടിരുന്ന പ്രവണതയാണോ? ഇത്തരത്തില്‍ അതിരുകള്‍ ഇല്ലാതെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടപഴകാന്‍ നാം അനുവദിച്ചിരുന്നോ?

ഭര്‍ത്താവിന്റെ സുഹൃത്ത്‌ ഭാര്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമാകുന്നു. അതൊരു തുടക്കമാകാം. ഭാര്യയും ഭര്‍ത്താവും ജീവിതപ്രശ്‌നങ്ങളും മറ്റു കാര്യങ്ങളും ഒന്നിലും ഭര്‍ത്താവും ജീവിതപ്രശ്‌നങ്ങളും മറ്റു കാര്യങ്ങളും ഒന്നിച്ചിരുന്നു സംസാരിക്കും. അതിനിടയില്‍ അല്ലറചില്ലറ നോണ്‍വെജ്‌ ഫലിതങ്ങളോ അഭിപ്രായ പ്രകടനങ്ങളോ ഉണ്ടാകും.

എന്തിനേറെ ഭര്‍ത്താവിനേക്കാള്‍ സുഹൃത്ത്‌ ഹൃദയത്തിനുള്ളിലെ കാര്യങ്ങളും ശാരീരികഭംഗയുടെ ആസ്വാദകനും മാച്ചിംഗിനെപ്പറ്റി പുകഴ്‌ത്തുന്നവനുമാകുമ്പോള്‍ ഒരു അവിഹിതത്തിനു തുടക്കമാകാം.
ഒരു സുഹൃത്ത്‌ ഒരിക്കല്‍ ഒരു കഥ പറയുകയുണ്ടായി. അടക്കവും ഒതുക്കവുമുള്ള അദ്ധ്യാപികയായ ഒരു വീട്ടമ്മയുടെ കഥ. രണ്ട്‌ ആണ്‍കുട്ടികളുടെ അമ്മ. ഒരു വൃത്തികെട്ട വീക്ക്‌നെസ്സോ ഇല്ലാത്ത സ്‌ത്രീ. അയാളുടെ സുഹൃത്തിന്റെ വലയില്‍ വീണുവത്രേ. ഇത്രമാത്രം അടക്കിവെച്ചു ജീവിതം കളയരുത്‌. എന്ന ഒരു കമന്റില്‍നിന്നും തുടങ്ങിയ ബന്ധം! അയാളേയും കാത്ത്‌ സ്വാദിഷ്ടമായ വിഭവങ്ങളും ഒരുക്കി കുളിച്ചൊരുങ്ങി രാത്രിയാകാന്‍ കാത്തിരിക്കുന്നു. വിദേശത്തുള്ള ഭര്‍ത്താവിന്റെ ഫോണ്‍ വരുമ്പോഴും അയാളെ ചുറ്റിപ്പിടിച്ചു കിടന്നവള്‍ സ്‌നേഹമസൃണമായി കൊഞ്ചുകയും മറുപടി പറയുകയും ചെയ്യുന്നരംഗങ്ങള്‍. സ്‌ത്രീകള്‍ മാത്രമല്ല ഇത്തരം കാപട്യങ്ങളില്‍ വിരാജിക്കുന്നവര്‍. പുരുഷനും ഈ വഴിയിലൂടെ സഞ്ചരിക്കുകയാണ്‌. ഒടുവില്‍ രണ്ടിലൊരാള്‍ തെറ്റുകാണുമ്പോള്‍ വിവാഹമോചനത്തിലും കുടുംബശൈഥല്യത്തിലും ചെന്നുപെടുന്നു.

അവിഹിതബന്ധം എന്ന വാക്കിലൂടെ തള്ളിക്കളയുന്ന ചിലര്‍ തന്നെയുണ്ട്‌. ഇണയെ കണ്ടാല്‍ പ്രാപിക്കാനുള്ള അഭിനിവേശം പ്രകൃതിജന്യമാണെന്നവരുടെ വാദം. ഇത്തരം വാദഗതികള്‍ കപട സദാചാരത്തിന്റേതാണെന്നു അവര്‍ പറയുന്നു. കുടുംബബന്ധങ്ങള്‍ ഒരു വ്യക്തിയുടെ ഇണയെ തേടുന്ന വശീകരിക്കുന്ന നൈസര്‍ഗ്ഗികവാസനയെ കെട്ടുവാന്‍ പാടില്ലത്രേ! ഇവര്‍ അവരുടെ ഭാര്യമാരുടേയും മക്കളുടെയും ഇത്തരം അഭിനിവേശങ്ങളെ ഇതേ വിശാലമായ കാഴ്‌ചപ്പാടോടെ കാണുമോ ആവോ!

എന്തായാലും കുത്തഴിഞ്ഞ ലൈംഗികത സമൂഹത്തില്‍ പെരുകകയാണ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങള്‍ പരസ്‌പരം ബന്ധിതമാണെന്നും ഒരു കുടുംബത്തിന്റെ ആണിക്കല്ലുകളാണെന്നും മറക്കുന്നു.
ഒരു നേരമ്പോക്കിനായി തുടങ്ങുന്ന പരപുരുഷസ്‌ത്രീബന്ധം ഒരു കുരുക്കായി മാറുന്നു. സ്വന്തം മക്കളേയും അവരുടെ അന്തസ്സിനേയും തകര്‍ക്കുന്നു. ഇണചേരാനും ആകര്‍ഷിക്കാനുമുള്ള വാസന ജന്തുസഹജമാണെങ്കിലും മനുഷ്യന്‍ ഇതരജന്തുക്കളില്‍നിന്നും വ്യത്യസ്‌തനും വിവേകമുള്ളവനുമാണ്‌!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക