Image

ഉപ്പൂറ്റി വിണ്‌ടുകീറല്‍

Published on 11 February, 2013
ഉപ്പൂറ്റി വിണ്‌ടുകീറല്‍
മാരകമല്ലെങ്കിലും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്‌ ഉപ്പൂറ്റി വിണ്‌ടുകീറല്‍. കാല്‍പ്പാദം കഴുകിത്തുടച്ചു വൃത്തിയാക്കിയശേഷം വിണ്‌ടുകീറിയ ഭാഗങ്ങളില്‍ ഹൈഡ്രോജനേറ്റഡ്‌ വെജിറ്റബിള്‍ ഓയില്‍ (സൂര്യകാന്തി)പുരട്ടുക. തുടര്‍ന്നു കട്ടിയേറിയ സോക്‌സ്‌ ധരിക്കുക. ഇതു രാത്രിയില്‍ ചെയ്യുന്നത്‌ ഉചിതം.

ഏത്തപ്പഴം അരച്ചു കുഴമ്പാക്കി വിണ്‌ടു കീറിയ ഭാഗത്തു പുരട്ടുക. ഒരാഴ്‌ച തുടര്‍ച്ചയായി ഇതു ചെയ്യുക. വെളിച്ചെണ്ണ കലര്‍ത്തി പുരട്ടുന്നതും ഫലപ്രദം. നാരങ്ങാനീരു കലര്‍ത്തിയ വെളളത്തില്‍ പാദം 10 മിനിട്ടു മുക്കി വയ്‌ക്കുക. തുടര്‍ന്നു ഫൂട്ട്‌ ബ്രഷ്‌ ഉപയോഗിച്ചു കാലിലെ മൃതചര്‍മം ഉരച്ചു കളയുക. ചാണക്കല്ലില്‍ ഉരയ്‌ക്കുന്നതും ഫലപ്രദം.

ഗ്ലിസറിനും പനിനീരും ചേര്‍ത്തു വിളളല്‍ വീണ ഭാഗങ്ങളില്‍ പുരട്ടുക. പാരഫിന്‍ മെഴുകും കടുകെണ്ണയും ചേര്‍ത്തു പുരട്ടുന്നതും ഫലപ്രദം. ചെറിയ അളവില്‍ ബേബി ഓയില്‍ കലര്‍ത്തിയ ചൂടുവെളളത്തില്‍ കാല്‍പ്പാദം മുക്കിവയ്‌ക്കുക. തുടച്ചു വൃത്തിയാക്കിയ കാല്‍പ്പാദത്തില്‍ എണ്ണമയം നിലനിര്‍ത്താന്‍ സഹായകമായ ക്രീം പുരട്ടുക.
ഉപ്പൂറ്റി വിണ്‌ടുകീറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക