Image

അമേരിക്കയില് ക്‌നാനായക്കാര് ഇനിയെങ്ങോട്ട്

Published on 11 February, 2013
അമേരിക്കയില് ക്‌നാനായക്കാര് ഇനിയെങ്ങോട്ട്
നൂറ്റാണ്ടുകളായി ക്‌നാനായക്കാര് പിന്തുര്ടന്നു വരുന്ന സ്വവംശ വിവാഹനിഷ്ടക്ക് എതിരായി 1986 ഉണ്ടായ ഒരു രേസ്‌ക്രിപ്റ്റ്ട്ടിന്റെ പേരും പറഞ്ഞു മാര് വിതയത്തില് മൂലക്കാട്ട് അങ്ങാടിയത്ത് പിതാക്കന്മാര് തിരക്കഥയെഴുതി, (യഥാര്ത്ഥ തിരക്കഥാകൃത് ആരെന്നതില് ഇപ്പോഴും സംശയം ബാക്കിനില്ക്കുന്നു) മുത്തോലത്തച്ചന് സംവിധാനം ചെയ്ത നാടകത്തിന്റെ എപ്പിസോഡുകള് കൂട്ടി വായിച്ചപ്പോള് കഥ എല്ലാവര്ക്കും പിടി കിട്ടി.
ഈ നാടകത്തിന്റെ തിരക്കഥ പൂര്ത്തിയാക്കിയ ഉടനെ തന്നെ മാര് വിതയത്തില് പിതാവ്ചിക്കാഗോയില് പ്രസ്താവിച്ചു. 'ക്‌നാനായക്കാര്ക്ക് അമേരിക്കയില് ഇനിയും അമ്പതു വര്ഷത്തിനുള്ളില് വംശ നാശം ഉണ്ടാവും'. 2012 ഡിസംബര് 20 നു ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്ത് പിതാവിന്റെ ഇടയ ലേഖനം, കഴിഞ്ഞ എട്ടു പത്തു വര്ഷങ്ങള് ആയി പല അവസരങ്ങളിലും തിരിച്ചും മറിച്ചും ആവശ്യപ്പെട്ടിട്ടും മിണ്ടാതിരുന്ന പിതാവ് ഇപ്പോള് നടത്തിയ ഈ വെളിപ്പെടുത്തല് വഴി നമ്മുടെ ജനതയ്ക്ക് ബോധം തിരിച്ചു കിട്ടി. മുത്തോലതിന്റെയും കൂട്ടരുടെയും ഒരു നാടകവും ആളുകളുടെയടുത്തു ഇനി ചിലവാകില്ല.
അതിന്റെ ഉദാഹരണമാണ് പിന്നീട് നടന്ന സംഘടനാ, ഇടവക, മിഷന് പൊതുയോഗ പ്രമേയങ്ങള്.
16 നൂറ്റാണ്ടിന്റെ പൈതൃകം പേറിയിരുന്ന ക്‌നാനായ സമുദായത്തിന് കേരളത്തില് (അന്നു കേരളത്തില് മാത്രം ജീവിച്ചിരുന്നവര്) തനതായ രൂപത നല്കിയത് നമ്മെ സഭാപരമായി വളര്ത്താനും സമൂഹത്തില് സമാധാനം ഉണ്ടാക്കുവനും ആയിരുന്നെങ്കില് 2004 അമേരിക്കയില് ചിക്കാഗോ രൂപത ക്‌നാനായ റിജെന് അനുവദിച്ചത് സമുദായത്തെ ഇല്ലാതാക്കുവാനും (സ്ലോ കില്ലിംഗ്) അതുവരെ അനുഭവിച്ചിരുന്ന സമാധാനം നശിപ്പിക്കാനുമാണ്,( ഒരു നൂറ്റാണ്ടുകൊണ്ട് സഭയില് ഉണ്ടായ പ്രകടമായ മാറ്റം ശ്രദ്ധിക്കുക) ഏതാനും വൈദികര്ക്കു ഡോളര് ഉണ്ടാക്കുവാനുള്ള സാഹചര്യം ഉണ്ടായി അതോടൊപ്പം പള്ളികള് വാങ്ങികൂട്ടി ആളുകളെ കടക്കെണിയില് പെടുത്തുകയും ചെയ്തു. ഇതിനു കാരണക്കാര് ആര് തന്നെയായാലും അവരോടു കാലം കണക്കു ചോദിക്കും. കഴിഞ്ഞതിനെക്കുറിച്ചു വിലപിച്ചുകൊണ്ടിരിക്കാതെ ഇവിടെനിന്നു കരകയറാനുള്ള മാര്ഗം കണ്ടുപിടിക്കുകയാണ് വേണ്ടത്
എല്ലാവരും പ്രമേയം പാസാക്കി അങ്ങാടിയത്ത് പിതാവിന് അയച്ചു, നമ്മുടെ കോട്ടയം പിതാക്കാന്മാര്ക്കു കോപ്പിയും കൊടുത്തു. ചില വൈദികര് ഇപ്പോഴും വാക്കുകളുടെ അര്ഥം തേടി അയക്കാന് കാത്തിരിക്കുന്നു. ഇനി മുന്നോട്ടു എങ്ങിനെ എന്നത് ചോദ്യമായി അവശേഷിക്കുന്നു. കാരണം ഒരു പ്രമേയത്തിനും ആരുടേയും ഒരു മറുപടിയും കിട്ടുകയില്ല. ആരെങ്കിലും മാറിക്കെട്ടുന്നവര് മെംബെര്ഷിപ് ആവശ്യപ്പെട്ടു വരുന്നതുവരെ ഇനി ആരും അനങ്ങില്ല എന്നതായിരിക്കും ഇനിയങ്ങോട്ടുള്ള നയം. ആള്ക്കാരുടെ ഇപ്പോളത്തെ ചൂട് ഒന്ന് തന്നുതുകഴിയുമ്പോള് ആരെങ്കിലും മാറിക്കെട്ടുന്നവര് മെംബെര്ഷിപ് ആവശ്യപ്പെട്ടു വരും അച്ഛന്മ്മാര് അത് സഭയോടുള്ള വിധേയത്തം മൂലം കൊടുക്കുകയും ചെയ്യും. അതിനു ഒരുപക്ഷെ വര്ഷങ്ങള് എടുത്തെന്നും വരും.
ഇനിയും നമ്മള് അലസ്സരായിരുന്നുകൂടാ. മുന്‌പോട്ടുള്ള ഓരോ പടിയും ബുദ്ധിയും വിവേകവും ഐക്ക്യവും ഒത്തുചേര്ന്നുള്ളതാവണം. ആവേശം ആയിക്കരുത് നമ്മെ നയിക്കേണ്ടത് ബുദ്ധിയും വിവേകവും ആയിരിക്കണം. ഏതൊരു വ്യക്തിക്കും സമൂഹത്തിനും സഭക്കും എല്ലാം കാലാനുസൃതമായ മാറ്റം അനിവാര്യമാണ്. വ്യതികളിലെ മാറ്റമാണ് പിന്നിട് സമൂഹത്തിലെക്കും സഭയിലേക്കുമൊക്കെ പടരുന്നത്. മാറാന് കഴിയാത്തവര്ക്ക് ക്രമേണ ശക്തിഷയമോ നാശമോ സംഭവിക്കും. അതുകൊണ്ട് മൂല്യങ്ങളില് വ്യതാസ്സം വരുത്താതെ നമ്മളും മാറ്റങ്ങള്ക്കു തയാറാവണം. എന്റെ അഭിപ്രായത്തില് അതിനുള്ള ആദ്യത്തെ പടി നമ്മുടെയിടയില് അഭിപ്രായഏകീകരണം ഉണ്ടാക്കുക എന്നുള്ളതാന്നു. അതെങ്ങെനെ സാധിക്കും? അതിനായി നമ്മുടെ വൈദിക, സംഘടനാ നേതാക്കള് ഒരുമിച്ചിരുന്നു ആലോചിക്കണം,
നാളിന്നുവരെ സംഭവിച്ചതിനു പരസ്പ്പരം ചെളിവാരിയെറിയാന് ശ്രമിക്കാതെ ഇനിയങ്ങോട്ട് എന്തുചെയ്യണം എന്നതായിരിക്കണം ആലോചിക്കേണ്ടത്. അവിടെനിന്നും നമുക്കുവേണ്ടത് എന്താണന്നു ഉള്ള വ്യക്തമായ ഒറ്റ നിര്‌ദ്ദേശം മാത്രം രൂപപ്പെടുത്തി മുന്‌പോട്ടുവയ്ക്കണം. അതിനു ആവശ്യമുള്ള നിയമ ഉപദേശവും ഉണ്ടാവണം കാരണം അമേരിക്കയില് സഭ സിവില് നിയമങ്ങള്ക്കു വിധേയമായിട്ടാണ് പ്രവര്ത്തിക്കുന്നത്.
മേല്പറഞ്ഞ കാര്യങ്ങള്‌ക്കൊന്നും ഒട്ടും കാലതമാസ്സം ഉണ്ടാവരുത്. നമ്മള് മുന്‌പോട്ടുവക്കുന്ന നിര്‌ദ്ദേശത്തിനു ജനകിയ പിന്തുണ ഉണ്ടാന്ക്കുകയാണ് അടുത്ത പടിയായി നാം ചെയ്യേണ്ടത്.
അത് നമ്മുടെ സംഘടയും വൈദികരും ചേര്ന്ന് ചെയ്യേണ്ടതാണ്. എന്നിട്ട് വേണം നമ്മുടെ മെമ്മോറാണ്ടം അങ്ങാടിയത്ത് പിതാവിനും മറ്റു സഭാ നേതാക്കന്മാര്ക്കും കൊടുക്കാന്. ഇവയൊക്കെ നേരിട്ട് നല്കുകയാണ് വേണ്ടത് നമ്മുടെ ആവശ്യത്തില് നമ്മള് ഉറച്ചുനില്ക്കുകയും അവ നല്കുന്നതില് നിയമപരമായി തടസ്സങ്ങള് ഇല്ലാതിരിക്കുകയും ചെയ്‌തെങ്കിലേ കാര്യങ്ങള് സാധ്യമാവുകയുള്ളു. നമ്മള് ഉദ്ദേശിക്കുന്ന വിധത്തില് ആവശ്യങ്ങള് സാധിച്ചില്ലെങ്കില് നമ്മള് ഏതറ്റം വരെയും പോവുമെന്നുമുള്ള തോന്നല് സഭാ പിതാക്കന്മാരില് ഉണ്ടാക്കുവാനും നമുക്ക് കഴിയണം.
നമ്മള് ആവശ്യപ്പെടുന്നതൊക്കെ കിട്ടിയാലും അതനുഭവിക്കാന് വരും തലമുറകളെ സന്ജമാക്കേണ്ടതുണ്ട്. ക്‌നാനായക്കാര് ആരാണെന്നും അവര് എന്തുകൊണ്ട് ഇതര കത്തോലിക്കരില്‌നിന്നും വ്യത്യസ്തര് ആയിരിക്കുന്നതെന്നും അവര്‌ക്കെന്തുകൊണ്ട് സ്വന്തം രൂപത ഉണ്ടായി എന്നും അതുവരെ അവര് അനുഭവിച്ചിരുന്ന കഷ്ടതകള് എന്തെന്നും നമ്മളില്‌നിന്നും മാറിപ്പോയവര് ഇപ്പോള് എന്തുകൊണ്ട് മടങ്ങിവരാന് ആഗ്രഹിക്കുന്നെന്നും അടുത്ത തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ട വലിയ കടമ മാതാപിതാല്ക്കള്ക്കുണ്ട്. അങ്ങിനെ ചെയ്യുന്നില്ലെങ്കില് ഒരിക്കല് വിതയത്തില് പിതാവ് പറഞ്ഞപോലെ രണ്ടു തലമുറകൊണ്ട് ഈ വംശം അന്യം നിന്നുപോകും.
വരാന് പോകുന്ന സംഘടന നേതാക്കള് ദീര്ഗവീഷനത്തോടെ വിഷയം പഠിച്ചു തുറന്ന സമീപനത്തോടെ വൈദികരോടും പിതാവിനോടും ഒത്തുചേര്ന്നു ജനതകളുടെ ആവേശം ശക്തിയാക്കി മുന്നേറിയാല് ക്‌നാനായക്കാര്ക്ക് വരും കാലങ്ങളില് പറഞ്ഞു നടക്കാന് ഒരു ചരിത്രമുണ്ടാവും. അതിനായി നമുക്ക് പ്രാര്ത്ഥിക്കാം.

S Theverkat

New York
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക