Image

ന്യൂയോര്‍ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ പള്ളിയില്‍എട്ടുനോമ്പു പെരുന്നാള്‍ ആഘോഷിച്ചു

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 12 September, 2011
ന്യൂയോര്‍ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ പള്ളിയില്‍എട്ടുനോമ്പു പെരുന്നാള്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ആത്മ ശരീരങ്ങളുടെ വിശുദ്ധീകരണത്തിന്‍െറയും നോമ്പുപവാസങ്ങളുടെയും വചന ശുശ്രൂഷയുടെയും ധ്യാനത്തിന്‍െറയും എട്ടുദിവസങ്ങളുടെ പരിസമാപ്‌തിയായി ന്യൂയോര്‍ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ പള്ളിയുടെ എട്ടുനോമ്പു പെരുന്നാള്‍ സെപ്‌റ്റംബര്‍ 4 ഞായറാഴ്‌ച സമുചിതമായി ആഘോഷിച്ചു.

ഇടവക മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കൊളോവാസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും റവ. ഫാ. സജി വര്‍ഗീസ്‌ അമായില്‍, ഇടവക വികാരി റവ. ഫാ. പൗലൂസ്‌ റ്റി. പീറ്റര്‍ എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും നടന്ന വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്‌ക്കുശേഷം, ചെണ്ടമേളത്തിന്‍െറ അകമ്പടിയോടെ മുത്തിക്കുടകളും കൊടികളും കുരിശുകളുമേന്തിയ ഭക്തജനങ്ങള്‍ അണിനിരന്നു വൈറ്റ്‌ പ്ലെയിന്‍സ്‌ നഗരത്തിലൂട നടത്തിയ റാസയ്‌ക്ക്‌ ഫാ. പൗലൂസ്‌ പീറ്റര്‍, ഫാ. സജി വര്‍ഗീസ്‌ അമായില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. വിശുദ്ധ ദൈവമാതാവിന്‍െറ മദ്ധ്യസ്ഥതയില്‍ അഭയം തേടിയെത്തിയ ഭക്തജനങ്ങളെ ഇടവക മെത്രാപ്പോലീത്ത അഭി. സഖറിയാസ്‌ മാര്‍ നിക്കൊളോവാസ്‌ തിരുമേനി ആശീര്‍വദിച്ചു. തുടര്‍ന്നു നടന്ന സ്‌നേഹ വിരുന്നോടെ ഈ വര്‍ഷത്തെ എട്ടുനോമ്പു പെരുന്നാള്‍ സമംഗളം പര്യവസാനിച്ചു.

ഈ വര്‍ഷത്തെ എട്ടുനോമ്പിനോടനുബന്ധിച്ചു നടത്തിയ കണ്‍വന്‍ഷനും ധ്യാനവും മറ്റു ശുശ്രൂഷകളും നിര്‍വഹിച്ചത്‌ കോട്ടയം വൈദിക സെമിനാരി പ്രഫസറും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ റവ. ഫാ. സജി വര്‍ഗീസ്‌ അമായില്‍ ആയിരുന്നു.
ന്യൂയോര്‍ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ പള്ളിയില്‍എട്ടുനോമ്പു പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക