Image

പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എ ഡാളസില്‍ എത്തുന്നു

ബിനോയി സെബാസ്റ്റ്യന്‍ Published on 12 September, 2011
പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എ ഡാളസില്‍ എത്തുന്നു
ഡാളസ്‌: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ്‌ ഡാളസിന്റെ ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ ചെങ്ങന്നൂര്‍ എം.എല്‍.എയും, കേരളാ പ്രദേശ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റും, അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടറിയുമായ പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ സെപ്‌റ്റംബര്‍ 19-ന്‌ ഡാളസില്‍ എത്തുന്നു.

19-ന്‌ തിങ്കളാഴ്‌ച നടക്കുന്ന ചെങ്ങന്നൂര്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. ചെട്ടിനാട്‌ പാലസില്‍ വൈകിട്ട്‌ 6.30-നാണ്‌ ഓണാഘോഷം ആരംഭിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ചെറിയാന്‍ അലക്‌സണ്ടര്‍ (പ്രസിഡന്റ്‌) 214 403 9753, ജോണ്‍ ഷെറി (സെക്രട്ടറി) 214 529 6490, പ്രിന്‍സ്‌ ഏബ്രഹാം (ട്രഷറര്‍) 214 729 5345.
പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എ ഡാളസില്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക