Image

ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക അഞ്ചാം വര്‍ഷത്തിലേക്ക്‌

ജോസ്‌ കണിയാലി Published on 12 September, 2011
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക അഞ്ചാം വര്‍ഷത്തിലേക്ക്‌
ചിക്കാഗോ: പ്രഥമ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളി രൂപീകൃതമായതിന്റെ അഞ്ചാമത്‌ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്‌, ഫാ. മാത്യു കല്ലിടുക്കില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു.

വിവിധ കൂടാരയോഗങ്ങളുടെയും മിനിസ്‌ട്രിയുടെയും ആഭിമുഖ്യത്തില്‍ റാലി, ഔട്ട്‌ഡോര്‍ ഗെയിംസ്‌ തുടങ്ങിയവ നടത്തപ്പെട്ടു. അസിസ്റ്റന്റ്‌ വികാരി ഫാ. സജി പിണര്‍കയില്‍ സന്ദേശം നല്‍കി. ഇടവകകളുടെ അഞ്ചാമത്‌ വാര്‍ഷികം പ്രമാണിച്ച്‌ വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്‌ കേക്ക്‌ മുറിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ വിവിധ കാലയളവുകളില്‍ ഇടവകയ്‌ക്ക്‌ നേതൃത്വം നല്‍കിയ ട്രസ്റ്റിമാരും, മിനിസ്‌ട്രി കോര്‍ഡിനേറ്റര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ഷികാഘോഷപരിപാടികള്‍ക്ക്‌ സി. സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ ഷിബു മുളയാനികുന്നേല്‍, സജി ഇറപുറം, ജോമോന്‍ ചകിരിയാംതടം, നീത ചെമ്മാച്ചേല്‍, ജോയി വരകാലായില്‍, അജിമോള്‍ പുത്തന്‍പുരയില്‍, ജോയി പുള്ളൂര്‍കുന്നേല്‍, റോയി കണ്ണോത്തറ, ജോണി തെക്കേപ്പറമ്പില്‍, ജെനി കണ്ണോത്തറ, സാബു മുത്തോലത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇടവകയിലെ ക്രമീകരണങ്ങള്‍ക്ക്‌ ട്രസ്റ്റിമാരായ ജോയി വാച്ചാച്ചിറ, സണ്ണി മുത്തോലത്ത്‌, ഫിലിപ്പ്‌ കണ്ണോത്തറ, അലക്‌സ്‌ കണ്ണച്ചാന്‍പറമ്പില്‍, പി.ആര്‍.ഒ. ജോസ്‌ കണിയാലി, സെക്രട്ടറി ജോസ്‌ താഴത്തുവെട്ടത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക അഞ്ചാം വര്‍ഷത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക