Image

എന്റെ വാലെന്റയിന്‍ (ജി. പുത്തന്‍കുരിശ്‌)

Published on 13 February, 2013
എന്റെ വാലെന്റയിന്‍ (ജി. പുത്തന്‍കുരിശ്‌)
ചാന്ദ്ര സന്ധിയൊ വിരിഞ്ഞ പുഷ്‌പമോ
നി പൊഴിച്ചിടും മന്ദഹാസമോ
വരികയരികിലെന്‍ പ്രണയ സുരഭിലെ
ലതികയായിടു എന്റെ മാറില്‍ നീ. (ചാന്ദ്ര...)

അകലെ എവിടെയോ അലയടിച്ചീടും
പ്രേമഗാനമോ വേണു നാഥമോ
മതുരവീചികള്‍ തഴുകിടുമ്പോള്‍ നാം
ലയിച്ചു ചേര്‍ന്നിടും സാനുരാഗമേ (അകലെ...)

പ്രണയം ഒഴുകും അമലസന്ധ്യയും
അധരമേകുമാ തേന്‍കണങ്ങളും
അതുല്യം ഓമലെ ഈ നിമിഷം
പകര്‍ന്നു തന്നിടു രാഗമാതുരി (പ്രണയം...)

രചന: ജി. പുത്തന്‍കുരിശ്‌
സംഗീതം: ജോസി പുല്ലാട്‌
ഗായകന്‍: വില്‍ സ്വരാജ്‌

http://youtu.be/5wFqU7ngY4M

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക