Image

കാതോലിക്ക ബാവയുടെ നിരാഹാരം: കേരളാഗവണ്‍മെന്റ് ഓര്‍ത്തഡോക്‌സ് സഭയോട് നീതി കാട്ടണം

Published on 12 September, 2011
കാതോലിക്ക ബാവയുടെ നിരാഹാരം: കേരളാഗവണ്‍മെന്റ് ഓര്‍ത്തഡോക്‌സ് സഭയോട് നീതി കാട്ടണം
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ സംജാതമായിരിക്കുന്ന സ്ഥിതി വിശേഷത്തില്‍ കേരളാ ഗവണ്‍മെന്റ് കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകണമെന്ന് അമേരിക്കയിലെ ബ്രോങ്ക്‌സ്-വെസ്റ്റ് ചെസ്റ്ററില്‍ പെട്ട ഏഴ് ഇടവകകള്‍ സംയുക്തമായി ആവശ്യപ്പെട്ടു.

ജില്ലാ കോടതിയും ഫുള്‍ ബെഞ്ചും ഏകാഭിപ്രായത്തോടെഓര്‍ത്തഡോക്‌സ് ഭാഗത്തിന്റെ വാദത്തെ അംഗീകരിച്ച സ്ഥിതിയ്ക്ക് കോടതി വിധി നടപ്പാക്കുവാനെ സാദ്ധ്യതയുള്ളൂ എന്ന് എറണാകുളം ജില്ലാ കലക്ട്‌റുടെ പ്രസ്താവന വിശ്വാസികള്‍ സഹര്‍ഷം സ്വാഗതം ചെയ്തു.

ഉപവാസം അനുഷ്ഠിക്കുന്ന പരിശുദ്ധ കാതോലിക്ക ബാവയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ അലംഭാവം കാട്ടിയാല്‍ അതിശക്തമായ ഭവിഷത്തുകള്‍ സംഭവിക്കുമെന്ന് ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കുന്ന പ്രമേയം യോഗം ഏകകണ്ഠമായി പാസ്സാക്കി.

യോങ്കേഴ്‌സ് ഹൈസ്‌ക്കുളില്‍ വച്ച് നടന്ന യോഗത്തില്‍ ജോണ്‍ സി. വര്‍ഗീസ് (സലീം) പ്രമേയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു.

പ്രമേയത്തിന്റെ അവതാരകന്‍ റവ.ഫാ.നൈനാന്‍ ടി.ഈശോയും ജോണ്‍ സി. വര്‍ഗീസും അനുവാദകര്‍ ഫിലിപ്പ് ജോര്‍ജ്, എം.വി.കുര്യന്‍ ബാബു ജോര്‍ജ് എന്നിവരുമാണ്
.

സലീം
914 643 3700
കാതോലിക്ക ബാവയുടെ നിരാഹാരം: കേരളാഗവണ്‍മെന്റ് ഓര്‍ത്തഡോക്‌സ് സഭയോട് നീതി കാട്ടണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക