Image

മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലം സമാപിച്ചു: റവ. പി.ടി. തോമസ് സഭാ സെക്രട്ടറി

പി.പി. ചെറിയാന്‍ Published on 12 September, 2011
മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലം സമാപിച്ചു: റവ. പി.ടി. തോമസ് സഭാ സെക്രട്ടറി
ഡാലസ്: ആറു മുതല്‍ എട്ടുവരെ തിരുവല്ലയില്‍ നടന്ന മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം സമാപിച്ചു. സമാപന ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ സഭാ സെക്രട്ടറിയായി കുന്നംകുളം - മലബാര്‍ ഭദ്രാസന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. പി.ടി. തോമസ് തിരഞ്ഞെടുക്കപ്പെട്ടു.

വൈദിക ട്രസ്റ്റിയായി മല്ലപ്പള്ളി സെന്റ് ആന്‍ഡ്രൂസ് ഇടവക വികാരിയായ റവ. പി.ടി. ജോണ്‍, അല്‍മായ ട്രസ്റ്റിയായി തിരുവല്ല ബാറിലെ അഭിഭാഷകനും തിരുവല്ല സെന്റ് തോമസ് ഇടവകാംഗവുമായ വര്‍ഗീസ് മാമ്മന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മൂന്നു ദിവസമായി നടന്ന മണ്ഡല യോഗത്തില്‍ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, എപ്പിസ്‌കോപ്പമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡല അംഗങ്ങളില്‍ 84 ശതമാനം അംഗങ്ങള്‍ ഹാജരായിരുന്നു. ദീര്‍ഘകാല സഭാ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്യുന്ന വൈദികരെ മണ്ഡലം ആദരിച്ചു. നോര്‍ത്തമേരിക്ക - യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നുള്ള ബഹുഭൂരിപക്ഷം അംഗങ്ങളും മണ്ഡലയോഗത്തില്‍ പങ്കെടുത്തു.

മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലം സമാപിച്ചു: റവ. പി.ടി. തോമസ് സഭാ സെക്രട്ടറി മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലം സമാപിച്ചു: റവ. പി.ടി. തോമസ് സഭാ സെക്രട്ടറി മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലം സമാപിച്ചു: റവ. പി.ടി. തോമസ് സഭാ സെക്രട്ടറി മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലം സമാപിച്ചു: റവ. പി.ടി. തോമസ് സഭാ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക