Image

ഒക്കലഹോമ ഹിന്ദു മിഷന്‍ ഓണാഘോഷംവര്‍ണ്ണാഭമായി

ശങ്കരന്‍കുട്ടി ഒക്കലഹോമ Published on 12 September, 2011
ഒക്കലഹോമ ഹിന്ദു മിഷന്‍ ഓണാഘോഷംവര്‍ണ്ണാഭമായി
ഒക്കലഹോമ ഹിന്ദു മിഷന്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച ഐശ്വര്യത്തിന്റെയും മതേതരത്തിന്റേയും സമ്പല്‍ സമൃദ്ധമായ ഓണം ഒക്കലഹോമയിലെ യൂക്കോണിലുള്ള ലക്വിന്ത ആഡിറ്റോറിയത്തില്‍ വച്ച് വര്‍ണ്ണാഭമായി ആഘോഷിക്കപ്പെട്ടു.

 ഹിന്ദുമിഷന്റെ പ്രമുഖ ഗായകന്‍ മോഹന്‍ നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ശങ്കരന്‍കുട്ടി എല്ലാവരേയും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയും ഹിന്ദുമിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തപ്പോള്‍ ശ്രീ.ബൈജു സുധാകരന്‍ സ്‌നേഹത്തിന്റേയും ജാതി ചിന്തകള്‍ക്കതീതമായി ഏകോദരസോദരരായി ഇന്നത്തെ ഈ കൂട്ടായ്മ എന്നും ഇതുപോലെ കാത്തുസൂക്ഷിക്കണമെന്നും ആത്മാര്‍ത്ഥമായി ആഹ്വാനം ചെയ്തു.

ഗായകസംഘത്തിന്റെ ഓണ പാട്ടുകളും വഞ്ചിപ്പാട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടി തുടര്‍ന്ന് തൂശനിലയില്‍ 23 തരം വിവിധ ഇനം വിഭവ സമൃദ്ധമായി വിളമ്പിയ ഓണസദ്യ എല്ലാവര്‍ക്കും ഓര്‍മ്മയില്‍ എന്നെന്നും കാത്തുസൂക്ഷിക്കത്തതായി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ജയചന്ദ് വാരിയത്തൊടി പ്രസിഡന്റ്, ബിന്ദു ജയപ്രകാശ് വൈസ് പ്രസിഡന്റ് സൂരജ് ബാലന്‍ സെക്രട്ടറി, പ്രീതാനായര്‍ ട്രഷറാര്‍ , സീമ ജയചന്ദ് വെബ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരെ പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ ഈ വര്‍ഷത്തെ ഓണാഘോഷം സന്തോഷപൂര്‍ണ്ണമായി.

ഒക്കലഹോമ ഹിന്ദു മിഷന്‍ ഓണാഘോഷംവര്‍ണ്ണാഭമായിഒക്കലഹോമ ഹിന്ദു മിഷന്‍ ഓണാഘോഷംവര്‍ണ്ണാഭമായിഒക്കലഹോമ ഹിന്ദു മിഷന്‍ ഓണാഘോഷംവര്‍ണ്ണാഭമായിഒക്കലഹോമ ഹിന്ദു മിഷന്‍ ഓണാഘോഷംവര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക