Image

ബോളിവുഡില്‍ ആദ്യ ഐറ്റം നമ്പര്‍ അവതരിപ്പിക്കാന്‍ ഷാരൂഖിനൊപ്പം പ്രിയാമണി

Published on 14 February, 2013
ബോളിവുഡില്‍ ആദ്യ ഐറ്റം നമ്പര്‍ അവതരിപ്പിക്കാന്‍ ഷാരൂഖിനൊപ്പം പ്രിയാമണി
ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ടും അഭിനയം കൊണ്ടും തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് പ്രിയാമണി. ഇപ്പോഴിതാ ബോളിവുഡില്‍ തന്റെ ആദ്യ ഐറ്റം നമ്പര്‍ അവതരിപ്പിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് നടി. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡിന്റെ കിംഗ് ഖാനൊപ്പം ചുവട് വയ്ക്കുന്നതിന്റെ ത്രില്‍ പ്രിയ മറച്ചുവയ്ക്കുന്നുമില്ല. 

തെന്നിന്ത്യന്‍ താരറാണി നയന്‍താരയെയാണ് ആദ്യം ഈ ഐറ്റം ഡാന്‍സിനായി സമീപിച്ചത്, എന്നാല്‍ നയന്‍താര വിസമ്മതിച്ചതോടെ പ്രിയാമണിക്ക് നറുക്ക് വീണു. 

ഇതാദ്യമായാണ് നയന്‍താര ബോളിവുഡില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത്. കത്രീന കൈഫ്, മലൈക അറോറ, മല്ലികാ ഷെരാവത്ത് തുടങ്ങിയ ബോളിവുഡ് നടിമാര്‍ അരങ്ങു വാഴുന്ന ഐറ്റം ലോകത്താണ് പ്രിയയും എത്തുന്നത്. എങ്കിലും തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭയമോ ആശങ്കയോ ഇല്ലെന്ന് പ്രിയാമണി പറഞ്ഞു. ഷാരൂഖിനൊപ്പമുള്ള ഷൂട്ട് തുടങ്ങാനായി താന്‍ കാത്തിരിക്കുകയാണെന്നും ഈ യുവതാരം കൂട്ടിച്ചേര്‍ത്തു. 

ബോളിവുഡ് സിനിമാലോകം മറ്റൊരു വ്യത്യസ്ത മേഖലയാണെന്നും പ്രിയാമണി പറയുന്നു. ഐറ്റം ഡാന്‍സ് ചെയ്യുന്നത് കൊണ്ട താന്‍ ബ്രാന്‍ഡ് ചെയ്യപ്പെടുമെന്ന ആശങ്കയും ഈ യുവനടിക്കില്ല. എന്റെ മുന്നില്‍ വരുന്ന ഓഫറുകളില്‍ നിന്ന് ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അതിന് ബോളിവുഡെന്നോ മറ്റേതെങ്കിലും സിനിമാ രംഗമെന്നോ ഇല്ല പ്രിയ നയം വ്യക്തമാക്കുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക