Image

സല്‍മാന്‍ ഫാനാകാന്‍ പ്രിയങ്കയ്ക്ക് മടി

Published on 14 February, 2013
സല്‍മാന്‍ ഫാനാകാന്‍ പ്രിയങ്കയ്ക്ക് മടി
നടന്മാരായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള ശീതസമരം ബോളിവുഡില്‍ പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതാ ആ ശീതസമരം ഒന്നുകൂടി തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നു. ഷാരൂഖുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നടി പ്രിയങ്കാ ചോപ്രയാണ് ഇരുവരുടെയും ശീതസമരം വെളിവാക്കുന്നതിന് കാരണമായത്. 

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംവിധായകന്‍ അനുരാഗ കാശ്യപ് ഒരു ഹ്രസ്വചിത്രം ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നു.സല്‍മാന്‍ ഖാനെയാണ് നായകനായി തീരുമാനിച്ചിരുന്നത്. സല്‍മാന്റെ ഫാനായി അലഹബാദില്‍ നിന്ന് മുംബയിലെത്തുന്ന ഒരാളുടെ വേഷമാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. 

എന്നാല്‍ ഷാരൂഖുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രിയങ്ക വിസമ്മതം പ്രകടിപ്പിച്ചു. പൊതുവേദികളില്‍ പലപ്പോഴു് ഷാരൂഖും പ്രിയങ്കയും പരസ്പരം പുകഴ്ത്തിയിട്ടുള്ളതാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ താന്‍ സല്‍മാന്റെ ഫാനാകുന്നത് ഷാരൂഖിന്റെ 'മനസിലെ' ഇടം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമെന്ന് പ്രിയങ്കയ്ക്ക് ഉള്‍വിളിയിണ്ടായി. തുടര്‍ന്നാണ് പ്രിയങ്ക വിസമ്മതം പ്രകടിപ്പിച്ചതെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 

അതേസമയം പ്രിയങ്ക പിന്മാറിയതിന്റെ കാര്യം മനസിലാക്കിയ അനുരാഗ് കാശ്യപ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ സല്‍മാന് പകരക്കാരനായി കണ്ടെത്തി പ്രശ്‌നം തീര്‍ക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക