Image

നല്ല നടനാകാന്‍ കടുത്ത മത്സരം

Published on 15 February, 2013
നല്ല നടനാകാന്‍ കടുത്ത മത്സരം
നല്ല നടനാകാന്‍ ന്യൂജനറേഷന്‍ നടന്മാര്‍ക്ക്‌ ഏറ്റവും വെല്ലുവിളി ഉസ്‌താദ്‌ ഹോട്ടലിലെ തിലകനായിരിക്കും എന്നത്‌ ഏതാണ്‌ട്‌ ഉറപ്പായി കഴിഞ്ഞു. സെല്ലിലോയിഡിലെ പൃഥ്വിരാജും തൊട്ടു പിന്നിലുണ്‌ട്‌. സഹനടനായി ജഗതിയും പറുദീസയില്‍ തകര്‍ത്തഭിനയിചിരിക്കുകയാണ്‌. അത്‌ ഏറ്റവും വെല്ലുവിളി ആകുന്നത്‌ ആയാളും ഞാനും തമ്മിലെ പ്രതാപ്‌ പോത്തനായിരിക്കും. പറുദീസ പല കാരണങ്ങള്‍കൊണ്‌ട്‌ ജനങ്ങളിലേക്ക്‌ എത്തിയില്ലെങ്കിലും അവാര്‍ഡ്‌ കമ്മറ്റിക്ക്‌ ഒഴിവാക്കാന്‍ പറ്റില്ലല്ലോ. മലയാളത്തില്‍ ഇന്ന്‌ വരെ കണ്‌ടിട്ടില്ലാത്ത വത്യസ്‌തമായ അഭിനയമാണ്‌ തമ്പി അന്റണിയുടെ ഫാദര്‍ മന്നൂരാന്‍. കമ്മറ്റി ന്യൂജനറേഷന്‍ താരങ്ങളേയും സുപ്പര്‍ താരങ്ങളെയും വേണെ്‌ടന്നു തീരുമാനിച്ചാല്‍ പിന്നെ തിലകന്‌ തന്നെ കുറി വീഴുമെങ്കിലും തമ്പി ആന്റണിയും പൃഥ്വിരാജും തന്നെയായിരിക്കും മുന്‍നിരയില്‍ മത്സരത്തിനുണ്‌ടാവുക.

എന്തായാലും ഇത്രയതികം ചിത്രങ്ങള്‍ മത്സരത്തിനു വന്നത്‌ തന്നെ സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്‌. അതുകുണ്‌ട്‌ കമ്മിറ്റിയിലുള്ളവര്‍ തന്നെ ആകെ അങ്കലാപ്പിലാനെന്നും അറിയുന്നു. അവാര്‍ഡ്‌ പ്രഖ്യാപനതിനു ഈ മാസം അവസാനം വരെയെങ്കിലും കാത്തിരിക്കേണ്‌ടി വരുമെന്ന്‌ ഉറപ്പായി കഴിഞ്ഞിരിക്കുന്നു. എന്തായാലും ആര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥയിലാണ്‌ ഇപ്പോള്‍ നല്ലചിത്രത്തിനുള്ള അവാര്‍ഡ്‌ ചരിത്ര സിനിമയായ സെല്ലുലോയിഡിനു എങ്ങനെ കൊടുക്കാതിരിക്കും. പപ്പിലിയോ ബുദ്ധ ഉള്‍പ്പെടെ പല പടങ്ങളും കമ്മറ്റിക്ക്‌ തലവേദനയാകും. സംഗീതത്തിനുള്‍പ്പെടെ സെല്ലുലോയിഡ്‌ അവാര്‍ഡുകള്‍ വാരികൂട്ടുമെന്നാനു കരിതുന്നവരും ഉണ്‌ട്‌. കാത്തിരുന്നു കാണാം.
നല്ല നടനാകാന്‍ കടുത്ത മത്സരം നല്ല നടനാകാന്‍ കടുത്ത മത്സരം നല്ല നടനാകാന്‍ കടുത്ത മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക