മലയാള സിനിമാ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായ ദിലീപും കാവ്യാ മാധവനും ഇക്കൊല്ലവും ഒന്നിച്ചേക്കില്ല. 2011ല്‍ ഇറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
ആരാധകര്‍ തങ്ങള്‍ ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ തന്നെ അവരുടെ പ്രതീക്ഷകളും വലുതായിരിക്കും. അതുകൊണ്ട് തന്നെ ഞങ്ങളെ നായികാനായകന്മാരാക്കി ഒരുക്കാനുദ്ദേശിക്കുന്ന എല്ലാ ചിത്രങ്ങളിലും അഭിനയിച്ച് ആരാധകരെ നിരാശരാക്കാനില്ല. മികച്ച കഥയും കഥാപാത്രവുമാണെങ്കില്‍ അഭിനയിക്കാന്‍ മടി കാണിക്കില്ലെന്നും കാവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ മാത്രമെ അഭിനയിച്ചുള്ളു എന്നതിന് അതിന്റേതായ കാരണങ്ങളുണ്ട്. എന്രെ ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദീര്‍ഘനാളത്തെ ഒരു സ്വപ്നമാണ് അതിലൂടെ സഫലമായത്. ഒരു സിനിമയിലേ അഭിനയിച്ചുള്ളൂ എങ്കിലും പരസ്യചിത്രങ്ങളിലൂടെ ഞാന്‍ പ്രേക്ഷകരുടെ മുന്നിലുണ്ടായിരുന്നു കാവ്യ പറഞ്ഞു.
'ബ്രേക്കിംഗ് ന്യൂസ് ലൈവ്' എന്ന ചിത്രമാണ് കാവ്യയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം.