Image

ഇറാക്കില്‍ നിന്ന്‌ സൈനികരെ പിന്‍വലിക്കുന്ന അമേരിക്ക കുവൈറ്റില്‍ സൈനികരെ നിലനിര്‍ത്തും

Published on 12 September, 2011
ഇറാക്കില്‍ നിന്ന്‌ സൈനികരെ പിന്‍വലിക്കുന്ന അമേരിക്ക കുവൈറ്റില്‍ സൈനികരെ നിലനിര്‍ത്തും
കുവൈത്ത്‌ സിറ്റി: ഇറാഖില്‍നിന്നുള്ള സൈനിക പിന്മാറ്റം ഡിസംബറോടെ പൂര്‍ത്തിയാവുന്നതോടെ ബാക്ക്‌അപ്പ്‌ ആയി കുവൈത്തില്‍ സൈനികരെ ഒരുക്കിനിര്‍ത്താന്‍ അമേരിക്ക ആലോചിക്കുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്‌ളെങ്കിലും ഒബാമ ഭരണകൂടം ഇക്കാര്യം ഏറക്കുറെ തീരുമാനിച്ചുകഴിഞ്ഞതായാണ്‌ സൂചന. എന്നാല്‍ കുവൈത്തുമായി ഇക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്‌തിട്ടില്‌ളെന്നാണ്‌ അറിയുന്നത്‌. കുവൈത്ത്‌ എതിര്‍പ്പ്‌ പ്രകടിപ്പിക്കില്‌ളെന്ന പ്രതീക്ഷയിലാണ്‌ അമേരിക്ക.

2008ല്‍ അമേരിക്കയും ഇറാഖ്‌ സര്‍ക്കാറും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം 2011 ഡിസംബര്‍ 31ഓടെ സൈനിക പിന്മാറ്റം പൂര്‍ണമാവണം. നിലവിലുള്ള 45,000 സൈനികരെ ഡിസംബറോടെ പിന്‍വലിക്കുന്നതോടെ ഇറാഖില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ടാവില്ല. അമേരിക്ക തയാറാണെങ്കിലും രാജ്യത്തെ സൈനിക സാന്നിധ്യം തുടരണമെന്നാവശ്യപ്പെടാന്‍ ഇറാഖ്‌ സര്‍ക്കാറിന്‌ താല്‍പര്യമില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്‌ളെന്ന്‌ യു.എസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെന്നേറ്റ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സൈന്യം പിന്മാറുന്നതോടെ ഇറാഖില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുമെന്നാണ്‌ അമേരിക്ക പ്രചരിപ്പിക്കുന്നത്‌. ഇതിന്‌ തടയിടാന്‍ ബാക്ക്‌അപ്പ്‌ ഫോഴ്‌സായി കുവൈത്തില്‍ സൈന്യത്തെ ഒരുക്കിനിര്‍ത്താനാണ്‌ അമേരിക്ക ഉദ്ദേശിക്കുന്നത്‌.

ചുരുങ്ങിയത്‌ മൂന്നു വര്‍ഷത്തേക്കെങ്കിലും ഇത്‌ വേണ്ടിവരുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍. ഇറാഖി സൈന്യത്തിന്‌ പരിശീലനം നല്‍കാനും ഇതുപകരിക്കുമെന്നാണ്‌ അമേരിക്കന്‍ വാദം. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനാവശ്യമായ കഴിവ്‌ ഇറാഖ്‌ സൈന്യത്തിന്‌ ഇപ്പോഴും വേണ്ടത്രയില്‌ളെന്നാണ്‌ അമേരിക്കയുടെ വിലയിരുത്തല്‍. ?അവരുടെ സൈനിക, സുരക്ഷാ കഴിവുകളില്‍ ഇപ്പോഴും വലിയ വിടവുകളുണ്ട്‌. ഞങ്ങള്‍ അടുത്തുണ്ടെങ്കില്‍ അത്‌ പരിഹരിക്കാനാവും? ഇറാഖിലെ യു.എസ്‌ നേവി ക്യാപ്‌റ്റന്‍ ജോണ്‍ കിര്‍ബി പറയുന്നു. സൈനിക പിന്മാറ്റം പൂര്‍ണമായാലും പരിശീലനത്തിനെന്ന പേരില്‍ 5000 ഓളം സൈനികരെ ഇറാഖില്‍ നിലനിര്‍ത്താന്‍ ഒബാമ ഭരണകൂടത്തിന്‌ പദ്ധതിയുണ്ട്‌. ഇവരെ സഹായിക്കാനും ഊഴമിട്ട്‌ ഇറാഖിലേക്കും പോകാനും അടിയന്തരഘട്ടത്തില്‍ കര്‍മനിരതരാവാനുമാണ്‌ കുവൈത്തില്‍ സൈനികരെ ഒരുക്കിനിര്‍ത്താന്‍ അമേരിക്ക ഉദ്ദേശിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക