രാഹുല്‍ എസ്. കുമാര്‍ നിര്‍മിച്ച് നവാഗതനായ രതീഷ് വി.ആര്. സംവിധാനം ചെയ്യുന്ന
ചിത്രമാണ് ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി. ഒരു ഹര്‍ത്താല്‍ ദിവസത്തില്‍
നഗരത്തിലെത്തുന്ന മൂന്നു യുവാക്കളുടെ ജീവതകഥയാണ് ഏറെ രസകരമായി ചിത്രത്തില്‍
പ്രതിപാദിക്കുന്നത്.
വിജയ്, ബേസില്‍ എന്നിവര്‍ നായക നിരയിലെത്തുന്നു. മേഘന
രാജാണ് നായിക. സൂരാജ് വെഞ്ഞാറമൂട്, കൃഷ്ണകുമാര്‍ നന്ദു, കിരണ്‍ രാജ്,
കൊച്ചുപ്രേമന്, ഇന്ദ്രന്‍സ്, ലീലാ പണിക്കര്‍ എന്നിവരും പ്രധാന താരങ്ങളാണ്. ശ്യാം
പ്രവീണിന്റെ കഥയ്ക്ക് മനോജ് രഞ്ജിത്ത് തിരക്കഥ രചിക്കുന്നു. രാജീവ്
ആലുങ്കല്‍, ശ്രീകലാ മേനോന് എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജി. ശ്രീകുമാര്‍ സംഗീതം
പകരുന്നു. വേണുഗോപാല്‍ ഛായാഗ്രഹണവും അരുണ്‍ തോമസ് എഡിറ്റിംഗും
നിര്‍വഹിക്കുന്നു.കാര്‍ത്തിക ഫിലിം യൂണിറ്റ് ആന്‍ഡ് ആദിത്യ മൂവി ക്രിയേഷന്‍സിന്റെ
ബാനറിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്.