Image

പാക്കിസ്ഥാന്‍ സ്വദേശിയുടെ വധം: 17 ഇന്ത്യക്കാരെ വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കി

Published on 12 September, 2011
പാക്കിസ്ഥാന്‍ സ്വദേശിയുടെ വധം: 17 ഇന്ത്യക്കാരെ വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കി
ഷാര്‍ജ: പാക്കിസ്ഥാന്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട 17 ഇന്ത്യക്കാര്‍ വധശിക്ഷയില്‍ നിന്ന്‌ ഒഴിവായി. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ പഞ്ചാബ്‌ സ്വദേശികളായ ഇവരുടെ വധശിക്ഷ ഒഴിവായത്‌. രണ്ടു വര്‍ഷത്തെ തടവാണ്‌ ഇവര്‍ക്ക്‌ വിധിച്ചിരിക്കുന്നത്‌.

2009 ജനുവരിയിലാണ്‌ പാകിസ്‌താന്‍ സ്വേദശി മിസ്‌രി നസീര്‍ ഖാന്‍ ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ കൊല്ലപ്പെട്ടത്‌. വ്യാജമദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ പാകിസ്‌താന്‍ സ്വദേശിയുടെ കൊലപാതകത്തില്‍ കലാശിച്ചത്‌. മററ്‌ മൂന്ന്‌ പാകിസ്‌താന്‍കാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ അറസ്‌ററിലായ ഇന്ത്യയിലെ പഞ്ചാബ്‌ സ്വദേശികളായ 17 പേരെ ഷാര്‍ജ കീഴ്‌കോടതിയാണ്‌ വധശക്ഷക്ക്‌ വിധിച്ചത്‌.ഇതിനെതിരെ ്രപതികള്‍ നല്‍കിയ അപ്പീലിലാണ്‌ ശിക്ഷ രണ്ട്‌ വര്‍ഷമായി ചുരുക്കിയത്‌. മൂന്ന്‌ വര്‍ഷത്തെ തടവ്‌ അനുഭവിച്ച്‌ കഴിഞ്ഞ സ്ഥിതിക്ക്‌ നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ ഇവരെ വിട്ടയക്കുെമന്ന്‌ ഔദ്യോഗിക വക്താവ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക