Image

സെപ്‌റ്റംബര്‍ 11 ആക്രമണം: മരിച്ചവര്‍ക്കായി ജര്‍മനിയില്‍ പ്രാര്‍ഥന

കൈപ്പുഴ ജോണ്‍ മാത്യു Published on 12 September, 2011
സെപ്‌റ്റംബര്‍ 11 ആക്രമണം: മരിച്ചവര്‍ക്കായി ജര്‍മനിയില്‍ പ്രാര്‍ഥന
ബര്‍ലിന്‍: ന്യൂയോര്‍ക്കില്‍ സെപ്‌റ്റംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളായ ജര്‍മന്‍കാരുടെ ആത്മശാന്തിയ്‌ക്കായി പത്താം വാര്‍ഷികദിനത്തില്‍ ബര്‍ലിനിലെ മ്യൂണിക്കില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

ന്യൂയോര്‍ക്കില്‍ കൊല്ലപ്പെട്ട മൂവായിരത്തിലധികം പേരില്‍ 11 ജര്‍മന്‍കാരും ഉള്‍പ്പെ ട്ടിരുന്നു. ഇവരുടെ ആത്മശാന്തിയ്‌ക്ക്‌ ജര്‍മനിയില്‍ നടന്ന പ്രാര്‍ഥനകളില്‍ കൊല്ല പ്പെട്ടവരുടെ ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്‌റ്റിയാന്‍ വൂള്‍ഫ്‌, വിദേശകാര്യ മന്ത്രി ഗിയ്‌ഡോ വെസ്‌റ്റര്‍ വെല്ലെ, ആഭ്യന്തരമന്ത്രി ഹാന്‍സ്‌ പീറ്റര്‍ ഫ്രെഡറിക്‌, മുന്‍ ചാന്‍സലര്‍ ഗെഹാര്‍ഡ്‌ ഷ്‌റോഡര്‍, ജര്‍മനിയിലെ അമേരിക്കന്‍ അംബാസഡര്‍ ഫിലിപ്‌ ഡി മര്‍ഫി എന്നിവര്‍ പങ്കെടുത്തു.
സെപ്‌റ്റംബര്‍ 11 ആക്രമണം: മരിച്ചവര്‍ക്കായി ജര്‍മനിയില്‍ പ്രാര്‍ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക