Image

ഫഹദ് അന്ധനായ പെയിന്ററാകുന്നു

Published on 17 February, 2013
ഫഹദ് അന്ധനായ പെയിന്ററാകുന്നു
കഥാപാത്രങ്ങളില്‍ എന്നും പരീക്ഷണത്തിന് തയ്യാറാകുന്ന യുവനടന്മാരിലൊരാളായ ഫഹദ് ഫാസില്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്ധനായ ഒരു പെയിന്ററായാണ് ഫഹദ് എത്തുന്നത്. ആര്‍ട്ടിസ്റ്റ് എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഫഹദിന്റെ ഭാര്യാ വേഷത്തില്‍ യുവനടി ആന്‍ അഗസ്റ്റിന്‍ എത്തും.

അന്ധനായ ഒരു പെയിന്ററുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് മാത്രമാണ് സംവിധായകന്‍ ശ്യാമപ്രസാദ് ഇതിനെ കുറിച്ച് നല്‍കുന്ന സൂചന. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും രചിക്കുന്നത്. ഷൂട്ടിംഗ് തിരുവനന്തപുരത്ത് ഉടന്‍ തന്നെ ആരംഭിക്കും. 

ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നതില്‍ ഫഹദ് ഫാസിലും ആവേശഭരിതനാണ്. തന്റെ ദീര്‍ഘനാളത്തെ ഒരു ആഗ്രഹമാണ് ഇതിലൂടെ സഫലമാകാന്‍ പോകുന്നതെന്ന് ഫഹദ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക