Image

പോര്‍സില്‍ കുടുംബസംഗമവും ഓണാഘോഷവും നടത്തി

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 12 September, 2011
പോര്‍സില്‍ കുടുംബസംഗമവും ഓണാഘോഷവും നടത്തി
പോര്‍സ്‌: ഓണസദ്യയ്‌ക്ക്‌ ഏറെ പ്രാധാന്യം നല്‍കുന്ന കൊളോണ്‍ പട്ടണത്തിന്‌ സമീപത്ത്‌ സ്ഥിതിചെയ്യുന്ന പോര്‍സിലെ മുപ്പത്തിയെട്ടില്‍പ്പരം മലയാളി കുടുംബങ്ങളുടെ സംഗമവും ഓണാഘോഷവും സംയുക്തമായി പോര്‍സിലെ അലക്‌സിയാനര്‍ ആശുപത്രി ഹാളില്‍ സെപ്‌റ്റബര്‍ 10 ന്‌ (ശനി) വൈകുന്നേരം കേരളത്തനിമയാര്‍ന്ന പരിപാടികളോടെ വര്‍ണ്ണശബളമായി നടത്തി.

കൊട്ടും, കുരവയും, താളമേളങ്ങളും, അകമ്പടിയേന്തി ഗിഗറി മേടയില്‍ മഹാബലിതമ്പുരാനായി എഴുന്നെള്ളി വന്നപ്പോള്‍ ഐശ്യര്യപൂര്‍ണ്ണവും സമ്പല്‍ സമൃദ്ധവുമായ ചതിയും വഞ്ചനയുമില്ലാത്ത ഭൂതകാലത്തിന്റെ ഓര്‍മ്മകളിലേയ്‌ക്ക്‌ പ്രേക്ഷക മനസുകളെ കൊണ്‌ടെത്തിച്ചു. കേരളസ്‌ത്രീകളുടെ തനതുകലാരൂപമായ തിരുവാതിരകളി, ജോസഫ്‌ മുളപ്പന്‍ചേരി, ബേബി ചാലായില്‍ എന്നിവര്‍ അഭിനയിച്ച ഹാസ്യം തുളുമ്പുന്ന സ്‌കെച്ചുകള്‍, കുരുന്നു കലാപ്രതിഭകളായ ജിം, റിയാ എന്നിവരുടെ സിനിമാറ്റിക്‌ ഡാന്‍സുകള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു സദസിന്റെ മുക്തകണ്‌ഠ പ്രശംസയാര്‍ജ്ജിച്ചു.

എബ്രഹാം വി തോമസ്‌ ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു.പാപ്പച്ചന്‍ പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കേരളത്തില്‍ നിന്നും എത്തിച്ച തൂശനിലയില്‍ പഴം, പപ്പടം, പായസം ഉള്‍പ്പടെ ഇരുപത്തിയൊന്നു കൂട്ടം കറികള്‍ നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മകള്‍ അയവിറക്കി. തോമസ്‌-അനി കനചെരി, ബേബിച്ചന്‍ കൊച്ചാലുംമൂട്ടില്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍, തോമസ്‌-ലില്ലി ചക്യാത്ത്‌, ബേബി-ലൂസി ചാലായില്‍, ജോയി -ഗ്രേസി കൊമരപ്പള്ളി,തങ്കപ്പന്‍ പട്ടത്താനം, തുടങ്ങിവയര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ ആയിരുന്നു ആഘോഷ പരിപാടിയിലെ മുഖ്യ ഇനം.
പോര്‍സില്‍ കുടുംബസംഗമവും ഓണാഘോഷവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക