മുംബൈ പശ്ചാത്തലമായി `അന്ധേരി' ഒരുങ്ങുന്നു. ദാമര്‍ ഫിലിംസിന്റ ബാനറില്‍
സന്തോഷ്ദാമോദര് ഈ ചിത്രം നിര്‍മ്മിക്കുന്നു. ബിജുഭാസ്ക്കരന്നായരാണ് ചിത്രം
സംവിധാനം ചെയ്യുന്നത്.
ശ്രീധരമേനോന് എന്ന പോലീസ് സബ്ഇന്‍സ്പെക്ടര്‍,
മുംബൈ അധോലോകത്തിന്റെ ഇപ്പോഴത്തെ കണ്ണി. ഇപ്പോള്‍ തൊഴില്‍ റിയല്‍ എസ്റ്റേറ്റും
മറ്റുമാണ്. മറ്റൊരാള്‍ രാജന്‍പിള്ള. സഹോദരങ്ങളായ പപ്പനും അപ്പുവുമാണ് മറ്റു
രണ്ടുപേര്‍. പപ്പന് ഇപ്പോള്‍ ടാക്സി ഡ്രൈവറാണ്. അടിച്ചുപൊളി ജീവിതത്തിലൂടെ
കുടുംബം പോറ്റാന്‍ ഏറെ ബുദ്ധിമുട്ടുന്നു. അപ്പു ഇപ്പോഴത്തെ മുംബൈ യുവത്വത്തിന്റെ
പ്രതീകം. ജീവിക്കാന്‍ ഒരു തൊഴിലിനുവേണ്ടി അലയുന്നു. ചെയ്യാത്ത ജോലികളുമില്ല. ഇവിടെ
ശ്രീധരമേനോന്, രാജന്‍പിള്ള എന്നിവരെ ശ്രീനിവാസനും അതുല്‍ കുല്‍ക്കര്‍ണിയും
അവതരിപ്പിക്കുന്നു. ഡിസ്നിജയിംസ് എന്ന പുതുമുഖവും ബിനീഷ്കൊടിയേരിയുമാണ്
പപ്പന്, അപ്പു എന്നിവരെ അവതരിപ്പിക്കുന്നത്. ഒപ്പം ബിയോണ്, നന്ദു, അഗസ്റ്റിന്,
അനില്‍മുരളി, അപര്ണാനായര് എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. സംവിധായകന്
ബിജുഭാസ്ക്കര്‍ തന്നെ ചിത്രത്തിന്റെ രചന
നിര്‍വഹിച്ചിരിക്കുന്നു.
എസ്.രമേശന്‍നായര്‍, ജോഫിതരകന്, അഭിഷേക് റായ്
എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രന്, അല്‍ഫോന്‍സ്
എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- ഡിക്സന് പൊടുത്താസ്. ചിത്രത്തിന്റെ
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. -വാഴൂര്‍ജോസ്